സ്വന്തം ലേഖകന്‍: പാക് സൈന്യം പഷ്തൂണ്‍ സ്ത്രീകളെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നു, പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളുമായി പഷ്തൂണ്‍ സംഘടന. പാകിസ്താനിലെ പ്രശസ്തമായ സ്വാത് താഴ്വര, വസീരിസ്ഥാന് എന്നീ പ്രദേശങ്ങളില്‍ നിന്നും പഷ്തൂണ്‍ വംശരായ സ്ത്രീകളെ പാക് സൈന്യം വ്യാപകമായി തട്ടിക്കൊണ്ടു പോയി ലൈംഗികാടിമകളായി ഉപയോഗിക്കുന്നതാതി വെളിപ്പെടുത്തിയത് പഷ്തൂണ്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഉമര്‍ ദൗഡ് ഖട്ടക്കാണ്.
പാക് സൈനികര്‍ വീടുകളും മറ്റും തകര്‍ത്ത് നൂറു കണക്കിന് പഷ്തൂണ്‍ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ലാഹോറിലും മറ്റും ഇവരെ ലൈംഗിക അടിമകളായി ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് ദൗഡ് ആരോപിക്കുന്നു. പാക് സൈന്യത്തെ പേടിച്ച് അനേകര്‍ അഫ്ഗാനിലേക്ക് പാലായനം ചെയ്തതായും ദൗഡ് വ്യക്തമാക്കി.
പാകിസ്താന്റെ ഇത്തരം നടപടി ഇനി അനുവദിക്കില്ലെന്നും പഷ്തൂണിയന്‍ ലിബറേഷന്‍ ആര്‍മിക്ക് രൂപം നല്കിക്കൊണ്ടു പോരാടാനാണ് തീരുമെന്നും ദൗഡ് പറഞ്ഞു. മലാലാ യൂസുഫ്സായിയിലൂടെ ലോക പ്രശസ്തമായ വസീറിസ്ഥാന്, സ്വാത്തില്‍ മേഖലകളില്‍ നിന്ന് നൂറു കണക്കിന് പഷ്തൂണ്‍ പെണ്‍കുട്ടികളെ ലാഹോറില്‍ എത്തിച്ച് ലൈംഗികവൃത്തിക്ക് ഉപയോഗിക്കുകയാണ്. പാക് സൈന്യം മാര്‍ക്കറ്റുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അപമാനിക്കപ്പെടുത്തുകയും ചെയ്യുന്നുവെന്നും ഖട്ടാക് പറഞ്ഞു.
പഷ്തൂണ്‍ സംഘടനയെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ച ദൗഡ് പാക്കിസ്ഥാന് പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ ഉത്പന്നമാണെന്നും തദ്ദേശീയമായ എല്ലാ വംശീയതയേയും തകര്‍ത്തു കളഞ്ഞതായും ആരോപിച്ചു. പാക്കിസ്ഥാന് ഭീകര കേന്ദ്രങ്ങളുണ്ടാക്കാന്‍ സ്ഥലങ്ങള്‍ വേണമായിരുന്നു. അതിന് ഞങ്ങളെ പുറത്താക്കി. പഷ്തൂണുകളെ ഇതുവരെ അവര്‍ വിഡ്ഢികളാക്കി. ഇനി അതിന് ഞങ്ങളെ ലഭിക്കില്ല–ഒമര്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനിലും വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന ഗോത്രസമൂഹമാണ് പഷ്തൂണുകള്‍. പാക് സൈന്യത്തിന്റെ പീഡനങ്ങള്‍ കാരണം അഞ്ച് ലക്ഷത്തോളം ജനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തുവെന്നാണ് യുഎന്‍എച്ച്ആര്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല