കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ ”സ്റ്റുഡന്റ് ഓഫ് ദ ഇയറി”ലും നായകന് ഷാരൂഖാണെന്ന് കരുതിയവര്‍ക്കു തെറ്റി. പതിവില്‍ നിന്നു വ്യത്യസ്തമായി കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തില്‍ ക്യാമറയ്ക്കു മുന്നില്‍ നിങ്ങള്‍ക്കു കിംഗ് ഖാനെ കാണാനാകില്ല. ചിത്രത്തിന്റെ നിര്മ്മാതാക്കളിലൊരാളായാണ് ഷാരൂഖ് പ്രത്യക്ഷപ്പെടുന്നത്.
കരണ്‍ ജോഹര്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഷാരൂഖിനെ മുന്നില്‍ കണ്ടാണെങ്കിലും പിന്നീട് ഇരുവരും മറ്റൊരു നടനെ അഭിനയിപ്പിക്കാമെന്നു തീരുമാനിയ്ക്കുകയായിരുന്നു. ഋഷി കപൂറിനാണ് ഈ വേഷമവതരിപ്പിക്കാന്‍ നറുക്കു വീണത്. 1992 ല്‍ ഷാരൂഖ് തന്റെ ആദ്യ സിനിമയായ ‘ദീവാന”യില്‍ ഋഷിയോടൊപ്പമായിരുന്നു അഭിനയിച്ചത്.
ചിത്രത്തില്‍ നിന്നു പിന്മാറാന് കാരണമായി ഷാരൂഖ് പറയുന്നത് കഥാപാത്രം തന്റെ പ്രായത്തിനു യോജിച്ചതല്ലെന്നാണ്. എന്നാല്‍ കഥാപാത്രത്തിനു ആദിത്യ ചോപ്രയുടെ ചിത്രമായ ”മൊഹബത്തീനി”ല്‍ അമിതാഭ് ചെയ്ത കഥാപാത്രവുമായി സാമ്യമുള്ളതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല