കാലം മായ്ക്കാത്ത മുറിപ്പാടുകളില്ലെന്ന് ആശ്വസിയ്ക്കാമെങ്കിലും കെഎസ് ചിത്രയ്ക്ക് തന്റെ മകള്‍ നന്ദനയുടെ മരണം മനസ്സിലെ നീറുന്ന ഓര്‍മ്മയായി എന്നെന്നും നിലനില്ക്കും. നന്ദനയുടെ മരണത്തെ തുടര്‍ന്ന് സംഗീത ലോകത്തു നിന്നും മാറി നിന്ന ചിത്ര തിരിച്ചു വരവിന്റെ പാതയിലാണ്.
ജയചന്ദന്‍ ഐലറ സംവിധാനം ചെയ്യുന്ന ‘ഇഷ്ടം + സ്നേഹം =അമ്മ’ എന്ന ചിത്രത്തിനു വേണ്ടിയാണ് പ്രീയ പുത്രിയുടെ വേര്‍പാടിനു ശേഷം ചിത്ര ആദ്യമായി പാടിയത്.
‘ അമ്മ നിന്നെ താമര കുമ്പിളില്‍ തേനൂട്ടാനായി വന്നീടാം ‘ എന്നു തുടങ്ങുന്ന താരാട്ട് നന്ദനയുടെ ഓര്‍മ്മയില്‍ മുഴുകി ചിത്ര പാടി. ചെന്നൈ വടപളനി കൃഷ്ണ ഡിജി ഡിസൈന്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. എംജി ശ്രീകുമാറാണ് പാട്ടിന്റെ സംഗീതസംവിധാനം. ആദ്യം പാട്ടു പാടാന്‍ വിസമ്മതിച്ച ചിത്ര എംജി ശ്രീകുമാറിന്റെ സ്നേഹപൂര്‍വ്വമുള്ള നിര്‍ബന്ധത്തിനു വഴങ്ങി പാടാനെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല