ഡിക്സ് ജോര്‍ജ്: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ തിരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ ഹാംപ്ടണ്‍ യു കെ കെ സി എ ഹാളിലേക്ക് മാറ്റി. പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് വേദി മാറ്റം. എല്ലാ അംഗ അസോസിയേഷന്‍കളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇത് ഒരു അറിയിപ്പായി കാണണം എന്ന് അഭ്യര്‍ഥിക്കുന്നു.
രണ്ടു മണിക്കാണ് പൊതുയോഗവും തിരഞ്ഞെടുപ്പും. പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനു യുക്മ ദേശീയ നേതൃത്വം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് വിജ്ഞാപനംവും ദേശീയ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിനിധി ലിസ്റ്റും അനുസരിച്ചാണ് തിരഞ്ഞെടുപ്പ്.
ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.
തിരഞ്ഞെടു പ്പു പൊതുയോഗം സമ്മന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് ശ്രീ ജയകുമാര്‍ നായരു മായി ബന്ധ പ്പെടേണ്ടതാണ് (ph 07403223066 )
Address of the Venue
UKKCA HALL
WOOD CROSS LANE
BILSTON
WOLVERHAMPTON
WV14 9BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല