അപ്പച്ചന് കണ്ണഞ്ചിറ
മാഞ്ചസ്റ്റര്‍: ഭാരതത്തിന്റെ അപ്പോസ്തലനും സീറോ മലബാര്‍ അപ്പോസ്തോലിക സഭയുടെ പിതാവുമായ സി. തോമശ്ലീഹായുടെ പ്രഥമ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതവുമായ കൊടുങ്ങല്ലൂരിനടുത്തെ അഴീക്കോട്ടുനിന്നുള്ള വിശുദ്ദ തോമാശ്ലീഹാ പിതാവിന്റെ തിരുസ്വരൂപം അഭിവന്ദ്യ ഇരിങ്ങാലക്കുട രൂപതാ മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ യു.കെ.എസ്.ടി.എഫ് ജോയിന്റെ സെക്രട്ടറി ശ്രീ ജിന്റി കെ. ജോസിന് കൈമാറി.
യേശുവിന്റെ തിരുമുറിവുകളില്‍ സ്പര്‍ശിച്ച വി. തോമാ പിതാവിന്റെ വലതുകയ്യുടെ അനുഗ്രഹീതമായ ഒരു അസ്ഥിയുടെ ഭാഗമാണ് മേജര്‍ തിരുശേഷിപ്പായി അഴീക്കോട്ടെ സെന്റ് തോമസ് നഗറിലുള്ളത്.
ഈ പവിത്രമായ പുണ്യപിതാവിന്റെ അസ്ഥിയില്വച്ച് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് തിരുസ്വരൂപമാണ് അഭിവന്ദ്യ പോളി പിതാവ് തിരുസ്വരൂപം അഴീക്കോട്ടുനിന്നും കൊണ്ടുവന്നത്.
മാര്‍ തോമാശ്ലീഹാ പിതാവിന്റെ എല്ലാ ആശീര്വ്വാദാനുഗ്രങ്ങളോടെയും യു.കെ.എസ്.സി.എഫിന്റെ മുന്നോട്ടുള്ള യാത്ര ശോഭനമാകട്ടെയെന്ന് തദവസരത്തില്‍ പിതാവ് ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല