1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2017

സ്വന്തം ലേഖകന്‍: ബാബ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങളില്‍ 33 ല്‍ 25 എണ്ണവും വ്യാജമെന്ന് കണ്ടെത്തല്‍. വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിന്റെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്ന് കേന്ദ്ര പരസ്യ നിരീക്ഷണ സമിതി വ്യക്തമാക്കി. പതഞ്ജലി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്ന 33 പരസ്യങ്ങളില്‍ 25 എണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമാണെന്നു അഡ്വടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എഎസ്സിഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.

പതഞ്ജലിക്ക് പുറമേ വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ്പ്, ടാറ്റാ മോട്ടോഴ്‌സ്, യൂബര്‍, ലോറിയല്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളിലും തെറ്റിദ്ധാരണ പരത്തുന്നവയുണ്ടെന്നും എഎസ്സിഐ പറയുന്നു.

2015 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെയുള്ള കാലയളവില്‍ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ 33 പരസ്യങ്ങള്‍ക്കെതിരെ പരസ്യ നിരീക്ഷണ സമിതിക്കു ലഭിച്ച പരാതികളില്‍ ഏറിയ പങ്കും ശരിവയ്ക്കുന്നതാണ്. പതഞ്ജലിയുടെ ഭക്ഷ്യപാനീയ, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന 21 പരസ്യങ്ങളില്‍ 17 പരസ്യങ്ങളും ചട്ടങ്ങള്‍ ലംഘിക്കുന്നതാണ്. പല പതഞ്ജലി ഉത്പന്നങ്ങളുടെയും പരസ്യത്തില്‍ അവകാശപ്പെടുന്ന ഗുണങ്ങള്‍ സ്ഥാപിക്കാനായിട്ടില്ല. പതഞ്ജലി പരസ്യങ്ങളില്‍ പറയുന്ന പലതും ശാസ്ത്രീയമായ യാതൊരു തെളിവുകളും കൊണ്ട് വിശദീകരണം നല്‍കാത്തതുമാണെന്നും എഎസ്സിഐ വ്യക്തമാക്കി.

പതഞ്ജലി ആയുര്‍വേദും മറ്റു കമ്പനികളും വ്യാജ പരസ്യങ്ങള്‍ 80% ഉടന്‍ പിന്‍വലിക്കാനോ പരിഷ്‌ക്കരിക്കാനോ ആണ് എഎസ്സിഐ നിര്‍ദ്ദേശം. എന്നാല്‍ പരസ്യത്തിന് ശാസ്ത്രീയ രേഖകള്‍ നല്‍കാന്‍ രണ്ടു മാസത്തെ കാലാവധിയാണ് പതഞ്ജലി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.