സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് മെയ്യനങ്ങി പണിയെടുക്കാന്‍ വയ്യ, ഗള്‍ഫ് രാജ്യങ്ങളുടെ സ്വദേശിവല്‍ക്കരണം തിരിച്ചടിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ പെരുവഴിയിലാക്കി തുടങ്ങിവച്ച സ്വദേശിവത്കരണ പരിപാടികള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യാന്‍ താത്പര്യവും കഴിവുമുള്ള തദ്ദേശീയരെ ലഭിക്കാത്തതാണ് ഗള്‍ഫ് രാജ്യങ്ങളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.
ആരോഗ്യസാങ്കേതികഭരണ മേഖലകളില്‍ ജോലി ചെയ്തു വന്നിരുന്ന വിദേശികളെ ഒഴിവാക്കിയെങ്കിലും ആ സ്ഥാനത്ത് യോഗ്യരായ അറബികളെ കിട്ടാനില്ല. നിര്‍മ്മാണ മേഖലകളിലും ഈന്തപ്പന കൃഷി ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ചെയ്യാന്‍ അറബികള്‍ തയ്യാറാകുന്നില്ല് എന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സൗദി അറേബ്യയും യുഎഇയും കുവൈറ്റും ബഹ്റൈനും ഖത്തറും ഒമാനും ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ കാല് നൂറ്റാണ്ടു കഴിഞ്ഞാലും സ്വദേശിവത്കരണം പൂര്‍ണ്ണമാകില്ല.
പ്രവാസികളെ പുറത്താക്കിയെങ്കിലും സ്വദേശികള്‍ ജോലിക്കെത്തുന്നില്ല എന്നതും ജോലിയ്ക്ക് തയ്യാറായി എത്തിയ സ്വദേശികള്‍ തുടര്‍ച്ചയായി അവധിയില്‍ പ്രവേശിക്കുന്നതും വന്‍ തിരിച്ചടി ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളെ തിരികെ കൊണ്ടു വന്നില്ലെങ്കില്‍ ഗള്‍ഫ് മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ താളം തെ?റ്റുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികള്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. സ്വദേശിവത്കരണം പാളുന്ന സാഹചര്യത്തില്‍ പ്രവാസികളെ തിരികെ കൊണ്ടു വരികയാണെങ്കില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഒരു കാലത്ത് നേരവും കാലവും നോക്കാതെ എല്ലുമുറിയെ പണിയെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ കരുത്തില്‍ ഗള്ഫി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ മുന്നേ?റ്റമുണ്ടായിരുന്നു.
എന്നാല്‍, സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികള്‍ നാടുകളിലേക്ക് മടങ്ങിയത് ഗള്‍ഫ് മേഖലയിലെ തൊഴില്‍ മേഖലയുടെ നട്ടെല്ലൊടിച്ചിട്ടുണ്ട്. കൂടാതെ ഒരു പ്രവാസി ജോലി ചെയ്തിരുന്ന സ്ഥാനത്ത് മൂന്നോ,? നാലോ സ്വദേശികളെ നിയമിക്കേണ്ട അവസ്ഥയാണെന്നാണ് തൊഴിലുടമകള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല