സ്വന്തം ലേഖകന്‍: റിപ്പബ്ലിക് ദിനാഘോഷ അതിഥിയായി അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി, സ്വീകരിക്കാന്‍ മോഡിയെത്തിയത് പ്രോട്ടോക്കോള്‍ മറികടന്ന്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ആഘോഷത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ത്യയിലെത്തിയത്.
ഇന്നലെ ന്യൂഡല്‍ഹിയിലെത്തിയ ശൈഖ്മുഹമ്മദിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് വിമാനത്താവളത്തിലെത്തിയത്. ഇന്ത്യയു എ ഇ ഉഭയകക്ഷി ബന്ധത്തില്‍ പുതിയ സാധ്യതകള്‍ തേടിയാണ് റപ്പബ്ലിക് ദിനാഘോഷമുള്പ്പെടെ ശൈഖ് മുഹമ്മദിന്റെ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം. ഇന്ന് രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ ശൈഖ് മുഹമ്മദിന് ഔദ്യോഗിക സീകരണം നല്‍കും.
തുടര്‍ന്ന് രാജ് ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കുന്ന അദ്ദേഹം 12.15ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ 16 ധാരണ കരാറുകളില്‍ ഒപ്പുവെക്കും. ഇന്ത്യയുഎഇ ബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ കുടിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യായുടെ ഇന്ത്യാ സന്ദര്‍ശം.
കഴിഞ്ഞ ഫെബ്രുവരിയിലും ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിലെത്തിയിരുന്നു. പ്രതിരോധം, സുരക്ഷ മേഖലകളില്‍ ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചുള്ള പ്രഖ്യാപനം ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബുദാബി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തോടെ വ്യാപാര മേഖലയിലും സുരക്ഷാ കാര്യങ്ങളിലുമുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല