സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ലണ്ടന്‍ നഗരം കാത്തിരിക്കുന്നത് പുതുമകള്‍ നിറഞ്ഞ ധാരാളം ആഘോഷങ്ങള്‍ തന്നെയാണ്. കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങളായി ഇംഗ്ലണ്ടിലും ഭാരതഹൈന്ദവ പാരമ്പര്യത്തിന്റെ മുഖമുദ്രയായി നിലകൊള്ളുകയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദിയും അതിന്റെ ഓരോ പ്രവര്‍ത്തനങ്ങളും , ലോകസമസ്താഃ സുഖിനോഭവന്തു എന്ന ആപ്തവാക്യം യുഗങ്ങള്‍ക്കു മുന്‍പുതന്നെ ലോകത്തിനു സമ്മാനിച്ചതാണ് നമ്മുടെ ആര്‍ഷഭാരത സംസ്കാരം ആ സംസ്കാരത്തിന്റെ പിന്മുറക്കാരായ കുറെ നല്ല മനുഷ്യരുടെ നിരന്തര പരിശ്രമം കൊണ്ടാണ് നന്മയുടെ ഈ മണ്ണിലും നമ്മുടെ സാംസ്കാരിക പൈതൃകത്തെ വരും തലമുറയ്ക്ക് പകര്ന്നുനല്കുവാന് ഓരോ പ്രവര്‍ത്തനത്തിലൂടെയും ചെയ്യുവാന്‍ ശ്രമിക്കുന്നത്.
അതിനുതകുന്നരീതിയിലുള്ള പ്രവര്‍ത്തനങ്ങളുടെ സാഫല്യം ആണ് 2017 ജനുവരി 28 തീയ്യതി ലണ്ടന്‍ നഗരത്തെ കാത്തിരിക്കുന്നത് ബ്രഹ്മശ്രീ സൂര്യന് സുബ്രമണ്യന്‍ ഭട്ടതിരിപ്പാട് (സൂര്യകാലടിമന)വിശിഷ്ട അതിഥിയായി എത്തുന്ന വിവേകാനന്ദ ജയന്തി ആഘോഷവും സംഗീതാര്ച്ചനയുടെയും അണിയറ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം
സ്വാമി വിവേകാനന്ദന് ഭാരതീയ പൈതൃകത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ആചാര്യ ശ്രേഷ്ഠനാണ്.അദ്ദേഹത്തിന്റെ ജയന്തി ദിനാഘോഷം ഇന്ത്യയില്‍ യൂത്ത് ഡേ അഥവാ യുവാക്കളുടെ ദിനമായിട്ടാണ് കൊണ്ടാടുന്നത്.ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യന്’ ആണ് സ്വാമി വിവേകാനന്ദന്.
‘സത്യസന്ധരും സമര്‍പ്പിതരുമായ നൂറാളുകളെ നിങ്ങളെനിക്കുതരും നമ്മുടെ രാജ്യത്തിന്റെ മുഖം ഞാന്‍ മാറ്റികാണിച്ചുതരാം ‘ എന്നു ഹൈന്ദവജനയോടു ഉത്ഘോഷിച്ച മഹാനായ സന്ന്യാസവര്യന്‍ സ്വാമി വിവേകാന്ദന്. സ്വാമിജിയുടെ പേര്ഭാരതത്തോടൊപ്പം ഈ ലോകം മുഴുവന്‍ സുപരിചിതമാണ്. അദ്ദേഹത്തിന്റെ ചിന്താധാരകള്‍ ഇന്ത്യയുടെ അതിര്‍വരമ്പുകള്‍ കടന്നു ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിയിരുന്നു.
ആധുനിക യുഗത്തിലെ ആദ്ധ്യാത്മിക നേതാക്കളില്‍ പ്രമുഖന് എന്ന് തുടങ്ങുന്ന ധാരാളം വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. 1893 ല്‍ ചിക്കാഗോയിലെ ഹിന്ദുമതമഹാസമ്മേളനത്തില് ഭാരതത്തെ അഥവാ ഹിന്ദുമതത്തെ പ്രതിനിധികരിച്ചു സ്വാമിജിനടത്തിയ പ്രഭാഷണങ്ങള്‍ ലോകത്തെയാകമാനം ഇളക്കിമറിച്ചു. പിന്നീട് അമേരിക്കയിലും തുടര്‍ന്ന് ഇംഗ്ലണ്ടിലും തുടര്‍ച്ചയായി നാലരവര്‍ഷക്കാലം സ്വാമിജി നടത്തിവന്ന പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുടെയും ഫലമായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആര്‍ഷഭാരത സംസ്കാരത്തിന് പുതിയമാനങ്ങള്‍ കൈവന്നു.സ്വദേശത്തുമടങ്ങിയെത്തിയശേഷം ഭാരതീയമനസിനെ തൊട്ടുണര്‍ത്തി അദ്ദേഹം നമ്മുടെ ആദ്ധ്യാത്മികാ പാരമ്പര്യം നമ്മുക്കും വെളിപ്പെടുത്തിതന്നു.അദ്ദേഹത്തിന്റെ ജീവിതവീക്ഷണം പുതുതലമുറക്കും അവരുടെ ജീവിതത്തിലും പകര്ത്തിയെടുക്കാന്സാധിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് ലണ്ടന്‍ ഹിന്ദുഐക്യവേദി അതിന്റെ വിവേകാന്ദജയന്തി ആഘോഷത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
കുട്ടികളുടെ നാടകാവതരണത്തിനു ശേഷം, ഗ്രേസ് മെലോഡിസിന്റെ ഗാനാര്‍ച്ചനയും ചേരുമ്പോള്‍ 2017 ജനുവരി 28 തീയ്യതി ഒരുപക്ഷെ ഒരുഹിന്ദുമതപരിഷത്തിനു തുല്യംആയിത്തീരാം.ഇതിനോടകംതന്നെ ധരാളം അന്വേഷണങ്ങള്‍ ആണ് സംഘാടകര്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്.എന്തായാലും നമുക്ക് കാത്തിരിക്കാം വിവിവേകാനന്ദജയന്തി ആഘോഷങ്ങള്‍ക്കും ഗാനാര്ച്ചനക്കുമായി.
ശിവരാത്രിമഹോത്സവത്തിനോടെ അനുബന്ധിച്ചു നടത്തുന്ന അടുത്തമാസത്തെ സദ്സംഗം നൃത്തോത്സവമായിട്ടാണ് ലണ്ടന്‍ ഹിന്ദുഐക്യവേദി ആഘോഷിക്കുവാന്‍ തിരുമാനിച്ചിരിക്കുന്നത്…ഇതിനു നേതൃത്വം നല്കുന്നതെ യു .കെ യിലെ തന്നെ മികച്ച കര്‍ണാട്ടിക് ഡാന്‍സര്‍ ആയ ശ്രീ വിനോദ് നായര്‍ ആണ് .ഇതിനോടകം ലോക്ദത്തിലെ മികച്ച വേദികള്‍ അദ്ദേഹം കൈയ്യടക്കുക തന്നെ ചെയ്തിട്ടുണ്ട്.
കുടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,
07828137478, 07519135993, 07932635935.
Date: 28/01/2017
Venue Details: 731735, London Road, Thornton Heath, Croydon. CR76AU
Email: londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല