2010ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന്റെ സംവിധായകന് ഡോ.ബിജുവിന്റെ പുതിയ ചിത്രത്തില്‍ ഇന്ദ്രജിത്ത് നായകനാകും. ആകാശത്തിന്റെ നിറം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.
വീട്ടിലേക്കുള്ള വഴിയില്‍ പൃഥ്വിരാജായിരുന്നു നായകന്. പുതിയ ചിത്രത്തിലും പൃഥ്വി ഉണ്ടാവും.
കൂടാതെ മലയാളത്തിലെ ശ്രദ്ധേയതാരങ്ങളായ നെടുമുടിവേണു, മാമുക്കോയ, ടി.ജി. രവി, ഇന്ദ്രന്‍സ്, ഡെല്ലി ഗണേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
അമ്പലക്കര ഗ്ലോബല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒ.എന്‍.വി കുറുപ്പും അഡ്വ. വി.എന്‍. അനിലും ചേര്‍ന്നൊരുക്കുന്ന ഗാനങ്ങള്‍ക്ക് രവീന്ദ്രജയിന്‍ സംഗീതം നല്‍കും.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹങ്ങളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല