സ്വന്തം ലേഖകന്‍: ജനുവരിയില്‍ കടല്‍ കടന്ന് യൂറോപ്പില്‍ എത്തിയത് 4000 ത്തോളം അഭയാര്‍ഥികള്‍, പ്രധാന ലക്ഷ്യം ഇറ്റലി. ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് മൈഗ്രേഷന്‍ (ഐഒഎം) ന്റെ കണക്കുകള്‍ പ്രകാരം ജനുവരി 25 വരെ യൂറോപ്പില്‍ എത്തിയ അഭയാര്‍ഥികളുടെ എണ്ണം 3,829 ആണ്. ഇവരില്‍ മൂന്നില്‍ രണ്ടു പേരും ഇറ്റലിയിലും ബാക്കിയുള്ളവര്‍ ഗ്രീസിലുമാണ് കുടിയേറിയതെന്നും ഐഒഎം അറിയിച്ചു.
യൂറോപ്പിലേക്ക് കുടിയേറുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 48,029 അഭയാര്‍ഥികളായിരുന്നു യൂറോപ്പില്‍ എത്തിയത്. യൂറോപ്പിലേക്കുള്ള കടല്‍ യാത്രയ്ക്കിടയില്‍ ബോട്ടുമുങ്ങിയുണ്ടായ അപകടത്തില്‍ 246 പേര് മരിച്ചതായും ഐഒഎം പറഞ്ഞു.
അതിനിടെ ജര്‍മനി 2016 ല്‍ അഭയാര്‍ത്ഥികള്‍ക്കായി ചെലവഴിച്ച തുകയുടെ കണക്ക് ധനകാര്യമന്ത്രി വോള്‍ഫ്ഗാംഗ് ഷേയ്ബള് പുറത്തുവിട്ടു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ജര്‍മനി അഭയാര്‍ത്ഥികള്‍ക്കായി ചിലവിട്ടത് ഇരുപത്തി രണ്ട് ബില്യന്‍ യൂറോയാണെന്നാണ് മന്ത്രിയുടെ കണക്ക്.സാധാരണ ജനങ്ങളുടെ നികുതി പണമാണിത്.
ജര്‍മനിയില്‍ നടക്കേണ്ട വികസന പ്രവര്‍ത്തനം ഇതുവഴി വഴിമുട്ടിയാതായും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.ഈ വന്‍ തുക ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങള്‍ വീതം വെച്ച് എടുക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ജര്‍മനിയില്‍ തന്നെ 2016 ല്‍ ഒന്‍പത് ലക്ഷം അഭയാര്‍ത്ഥികള്‍ എത്തി. ജീവിതത്തിലേക്ക് അവരുടെ പഠനം, പുനഃരധിവാസം, വീട് വാടക, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കാണ് ഈ വലിയ തുക സര്‍ക്കാര്‍ ചെലവഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല