റോയ് മാത്യു: നോര്‍ത്താംപ്ടണ്‍ ചിലങ്ക കേരളൈറ്റ് അസോസിയേഷനു പുതിയ നേതൃത്വം. നോര്‍ത്താംപ്ടണിലെ ചിലങ്ക കേരളൈറ്റ് അസോസിയേഷന് ന്റെ പുതിയ ഭാരവാഹികളെ 15/01/17 നു ചേര്‍ന്ന ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. ശ്രീ ടോമി ഏബ്രഹാം പ്രസിഡന്റ് ആയും ശ്രീ സജി റാന്നി സെക്രട്ടറി ആയും ശ്രീ സോയു ട്രെഷറര്‍ ആയും സ്ഥാനം ഏറ്റെടുക്കയുണ്ടായി. ശ്രീമതി ബെറ്റി വിന്‍സെന്റ് വൈസ് പ്രസിഡന്റ് ആയും ശ്രീമതി ബിന്ദു സാവിയോ ജോയിന്റ് സെക്രട്ടറി ആയും ശ്രീ ജൈസണ് ജെയിംസ് ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ആയും ചുമതല ഏറ്റെടുത്തു. ചിലങ്ക കേരളൈറ്റ് അസോസിയേഷന് നു ഒരു പുതിയ മാനം നല്‍കുകയും കുട്ടികള്‍ക്കും ഫാമിലി കള്‍ക്കും ആയി വൈവിധ്യങ്ങള്‍ ആയ പരിപാടികള്‍ സംഘടിപ്പിക്കയുമാണ് മുഖ്യ അജണ്ട എന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല