കെയ്റോ: ഈജിപ്റ്റില്‍ അലക്സാണ്ഡ്രിയയില് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി. നിരവധിപേര്‍ക്ക് പരിക്കുണ്ട്.
നവവത്സര ദിനത്തില്‍ രാവിലെയായിരുന്നു സ്ഫോടനം. പള്ളിക്കു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാറിലായിരുന്നു സ്ഫോടനം. സ്ഫോടനം നടക്കുന്ന വേളയില്‍ ആയിരത്തോളം വിശ്വാസികള്‍ പള്ളിപ്പരിസരത്തുണ്ടായിരുന്നു. സ്ഫോടനത്തില്‍ തൊട്ടടുത്തുള്ള മുസ്ലിം പള്ളിക്കും കേടുപാടുണ്ട്. പരിക്കേറ്റവരില്‍ എട്ടുപേര്‍ മുസ്ലിം പള്ളിപ്പരിസരത്തുണ്ടായിരുന്നവരാണ്.
സ്ഫോടനത്തിനു ശേഷം ക്രിസ്ത്യാനികള്‍ സംഘടിച്ച് പൊലീസുമായി ഏറ്റുമുട്ടുകയും മുസ്ലിം പള്ളി ആക്രമിക്കുകയും ചെയ്തത് കനത്ത സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
കെയ്റോയില്‍ ഒരു പള്ളിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് നവംബറില്‍ ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചിരുന്നു. ഇന്നത്തെ സ്ഫോടനത്തോടെ വര്‍ഗീയ സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല