സ്വന്തം ലേഖകന്‍: മലയാളിയായ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം, ഒരു കോടി രൂപയും ബന്ധുവിന് ജോലിയും നല്‍കാമെന്ന് ഇന്‍ഫോസിസ്, കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂന ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് സ്വദേശിനി രസില രാജുവിന്റെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കുമെന്ന് കമ്പനി മരണ വിവരം അറിഞ്ഞ് പൂനയില്‍ എത്തിയ ബന്ധുക്കള്‍ക്ക് ഉറപ്പു നല്കി.
കഴിഞ്ഞ ദിവസം ഉച്ചയോടെ ബന്ധുക്കള്‍ നാട്ടില്‍ എത്തിച്ച രസിലയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. സംസ്കാര ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം പൂനയില്‍ എത്തിയ രസിലയുടെ അച്ഛന് രാജു, ഇളയച്ഛന് വിനോദും എന്നിവര്‍ സംഭവം നടന്ന കമ്പനിയിലെ ഒമ്പതാം നില സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷം പൂന പോലീസിന്റെ നടപടി പൂര്‍ത്തിയായതോടെ മൃതദേഹം നാട്ടില്‍ എത്തിക്കുകയായിരുന്നു.
ക??ഴി??ഞ്ഞ ദി??വ??സം രാ??ത്രി??യാ??യി??രു??ന്നു രസില കൊല്ലപ്പെട്ടത്. അ??വ??ധി ദി??വ??സ??മാ??യി??ട്ടും ജോ??ലി തീ??ര്‍??ക്കാ??നാ??യി ഓ??ഫീ??സി??ല്‍ എ??ത്തി??യ??താ??യി??രു??ന്നു. സം??ഭ??വ??വു??മാ??യി ബ??ന്ധ??പ്പെ??ട്ട് ആ??സാം സ്വ??ദേ??ശി??യാ??യ സു??ര??ക്ഷാ ജീ??വ??ന??ക്കാ??ര??ന് ബാ??ബൈ??ന് സൈ??ക്യ??യെ പോ??ലീ??സ് അ??റ??സ്റ്റു ??ചെ??യ്തിട്ടുണ്ട്. ബാ??ബൈ??ന് ശ??ല്യം ചെ??യ്യു??ന്ന??തി??നെ??ക്കു??റി??ച്ച് ര??സി??ല പ??രാ??തി??പ്പെ??ടാ??ന് ഒ??രു??ങ്ങി??യ??താ??ണു കൊ??ല??പാ??ത??ക??ത്തി??ല്‍ ക??ലാ??ശി??ച്ച??തെ??ന്നാ??ണു പോ??ലീ??സ് ന??ല്‍??കു??ന്ന വി??വ??രം
.
എന്നാല്‍ പിടിക്കപ്പെട്ട സുരക്ഷാ ജീവനക്കാരനെക്കൂടാതെ മറ്റാരുടേയോ സഹായം കൊലപാതകത്തിന് ലഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന കേബിള്‍ കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയതെന്ന് പ്രതിയായ ബാബന്‍ സൈക്കിയ സമ്മതിച്ചെങ്കിലും മറ്റാരുടെയെങ്കിലും സഹായം ലഭിക്കാതെ അതുണ്ടാകില്ലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
രസീലയുടെ മുഖത്തും, കാലിലും, നെഞ്ചിലും മുറിവേറ്റിട്ടുണ്ട്. കേബിള്‍കൊണ്ട് വരിഞ്ഞു മുറുക്കിയതിനാല്‍ കഴുത്ത് മുറിഞ്ഞ് കേബിള്‍ അകത്തേയ്ക്ക് ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു. ഇതും മറ്റൊരാളുടെ സാമീപ്യത്തെ സംശയിക്കാന്‍ കാരണമാകുന്നതായി രക്ഷിതാക്കള്‍ പറയുന്നു. ഇതിനു പുറമേ, ജോലി സ്ഥലത്തെ അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി ബംഗളൂരുവിലേക്ക് സ്ഥാനമാറ്റം ചോദിച്ച രസീലയ്ക്ക്, അതിന് അനുമതി നല്‍കാതിരുന്ന, ഇന്‍ഫോസിസിന്റെ പൂണെഹെഡ് പ്രദീപ് കുല്ക്കര്ണിക്കെതിരെയും രക്ഷിതാക്കള്‍ രംഗത്തെത്തി.
ജോലിഭാരത്തെക്കുറിച്ചും സ്ഥലംമാറ്റത്തെക്കുറിച്ചും പലതവണ വിവരം നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായിരുന്നില്ല. പ്രദീപ് കല്ക്കര്ണിക്കെതിരെ പൂണെ പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല