സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് കസേരയില്‍ നോട്ടമില്ല, ഐക്യരാഷ്ട്ര സംഘടന മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തൃപ്തനല്ലെന്നും രാജ്യം നേരിടുന്ന അസ്ഥിരതയ്ക്ക് പരിഹാരം കണ്ടെത്താനുള്ള തന്റെ ശ്രമങ്ങളെ വാസ്തവ വിരുദ്ധമായ പ്രചാരണത്തിലൂടെ അട്ടിമറിക്കാണാണ് ശ്രമമെന്നും ബാന്‍ കി മൂണ്‍ ആരോപിച്ചു.
ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റായ പാര്‍ഡ് ഗ്യൂന്‍ ഹെയെ അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പാര്‍ലമെന്റ് അടുത്തിടെ ഇംപീച്ച് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി ഹ്വാങ് ക്യോ അഹ്ന്! താത്കാലികമായി പ്രസിഡന്റ് സ്ഥാനമേറ്റെങ്കിലും രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
കോടതിവിധിയും പാര്‍ക് ഗ്യൂന്‍ ഹൈയ്‌ക്കെതിരായാല്‍ ഡിസംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് രണ്ടു മാസത്തിനുള്ളില്‍ നടത്തേണ്ടിവരും. സ്വന്തം രാജ്യത്തിന് കൂടുതല്‍ സജീവമാകാനുള്ള ബാന്‍ കി മൂണിന്റെ തീരുമാനത്തെ ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മുന്നൊരുക്കമായി വിലയിരുത്തപ്പെട്ടത്. എന്നാല്‍ അഭിപ്രായ സര്‍വേകളില്‍ ബാന്‍ കി മൂണിന് മുന്നിലെത്താനായിരുന്നില്ല.
രണ്ടു തവണ യു.എന്‍ മേധാവിയായ മൂണ്‍ കഴിഞ്ഞ മാസമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്. ഇതോടെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി മൂണ്‍ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജനങ്ങളെ നിരാശപ്പെടുത്തേണ്ടിവന്നതില്‍ താന്‍ ക്ഷമചോദിക്കുന്നതായി ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍, മത്സരത്തിന് ഇറങ്ങുന്നതിനെക്കുറിച്ച് മൂണ്‍ ഒരിക്കലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല