സ്വന്തം ലേഖകന്‍: യുഎസിന്റെ പാതയില്‍ കുവൈറ്റും, പാകിസ്താന്‍ ഉള്‍പ്പെടെ അഞ്ചു മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക്. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും ഇവിടെ നിന്നുള്ള പൗരന്മാരെ വിമാനത്താളത്തില്‍ നിന്നും മടക്കി അയക്കുമെന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണം കണക്കിലെടുത്താന് നടപടിയെന്നാണ് വിശീദീകരണം. 2015 ഷിയ പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കുവൈറ്റിന്റെ 27 പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഏഴ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാര്‍ഡ് ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചിരിക്കുന്നത്.
ട്രംപ് നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പു 2011ല്‍ തന്നെ കുവൈറ്റ്, സിറിയയില്‍ നിന്നുള്ളവര്‍ക്കു പ്രവേശനം വിലക്കിയിരുന്നു. അതേസമയം ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ അനുകൂലിച്ച് യുഎഇ രംഗത്തെത്തി. നിരോധനം ആ രാഷ്ട്രങ്ങളുടെ ആഭ്യന്തര പ്രശ്‌നമാണെന്നും വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും യുഎഇ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഭൂരിഭാഗം മുസ്ലിങ്ങളെയും മുസ്ലിം രാഷ്ട്രങ്ങളെയും ഈ വിലക്ക് ബാധിക്കില്ലെന്നും ഷെയ്ക്ക് അബ്ദുള്ള ബിന്‍ സയ്യിദ് പറഞ്ഞു. ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ അമേരിക്കയ്ക്ക് പരമാധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല