സ്വന്തം ലേഖകന്‍: നൈജീരിയയിലെ മരണ വ്യാപാരികള്‍, നൈജീരിയന്‍ നഗരങ്ങളില്‍ എയിഡ്സ് ബാധിതരായ ലൈംഗിക തൊഴിലാളികള്‍ വ്യാപകമാകുന്നു. രാജ്യത്തെ ലൈംഗിക തൊഴിലാളികളില്‍ ഭൂരിപക്ഷവും എയ്ഡ്സ് രോഗികളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഓരോ ദിവസവും ഇവരില്‍നിന്ന് രോഗം പകരുന്നത് ആയിരക്കണക്കിന് ഇടപാടുകാര്‍ക്കാണ്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകള്‍ എയ്ഡ്സ് ബാധിതരായി മരിക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ.
യാതൊരു സുരക്ഷയും കൂടാതെയാണ് ലൈംഗിക വിപണി പ്രവര്‍ത്തിക്കുന്നതെന്നും പ്രമുഖ നൈജീരിയന്‍ നഗരമായ ലാഗോസില്‍ മാത്രം 1.2 ദശലക്ഷം പേര് എച്ച്ഐവി ബാധിതരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൈജീരിയയിലേക്ക് എത്തുമ്പോള്‍ തന്നെ കാറിന് പുറത്ത് എച്ച്ഐവി മണത്തു തുടങ്ങുമെന്ന് ലാഗോസിലെ ബാദിയ ചേരിയുടെയും ലൈംഗിക തൊഴിലാളികളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ ടോണ്‍ കോനീയോന് പറയുന്നു.
ഇവിടെ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ ലൈംഗിക തൊഴിലാളിയാകാന്‍ നിര്ബന്ധിതയാകുന്നതായും ഒരു ദിവസം അഞ്ചു ഇടപാടുകാരെ വരെ അവര്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും കോനിയോണ്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു പഠനത്തില്‍ മുതിര്‍ന്നവരില്‍ 4.1 ശതമാനവും എയ്ഡ്സ് ബാധിതരാണെന്നും 2000 നെ അപേക്ഷിച്ച് ഒത് ഒരു ശതമാനം കുറവാണെന്നും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് എയ്ഡ്സ് വരാനുള്ള സാധ്യത 24.3 ശതമാനമാണെന്ന് മൂന്നു വര്‍ഷം മുമ്പ് അന്താരാഷ്ട്ര എയ്ഡ്സ് സൊസൈറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കാമുകന്മാരോടും ഭര്ത്താക്കന്മാരോടും ഗര്‍ഭനിരോധന ഉറ ധരിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധാരണ വീട്ടമ്മമാര്‍ക്ക് സാധിക്കാത്തതും നൈജീരിയയില്‍ എയ്ഡ്സ് വ്യാപനത്തിന് കാരണമാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
അങ്ങനെ പറയുന്നത് പുരുഷനോടുള്ള അവിശ്വാസമായി ആരോപിക്കപ്പെടുകയും ബന്ധങ്ങള്‍ തന്നെ ഇല്ലാതാവുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. ലൈംഗിക തൊഴിലാളികള്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കായി നിര്‍ബന്ധം പിടിക്കുന്നത് ഇടപാടുകാരെ അകറ്റുമെന്ന് ഭയപ്പെടുന്നതും എയിഡ്സ് പരക്കാന്‍ കാരണമായി വിദഗ്ദര്‍ ചൂണ്ടുക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല