1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2017

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ മൊബൈല്‍ റിചാര്‍ജ് കടകളില്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പ്പനക്ക്, വില 50 രൂപ മുതല്‍ സൗന്ദര്യം അനുസരിച്ച് മുകളിലേക്ക്. ഫോണ്‍ റിചാര്‍ജ്? ചെയ്യാന്‍ വരുന്ന പെണ്‍കുട്ടികളുടെ നമ്പറുകളാണ് മറിച്ചു വില്‍ക്കുന്നതെന്ന് യുപി പോലീസ് പറയുന്നു. സ്ത്രീകളുടെ സൗന്ദര്യത്തിന് അനുസരിച്ച് 50 മുതല്‍ 500 രൂപവരെയാണ് നമ്പറുകളുടെ വില.

നമ്പര്‍ സ്വന്തമാക്കിയവര്‍ ഫോണിലേക്ക്? അശ്ലീല ചിത്രങ്ങള്‍ അയക്കുകയും വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യുക പതിവായതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്. പരാതി പ്രളയമായതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 1090 എന്ന നമ്പറില്‍ ഹെല്‍പ് നമ്പര്‍ ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നമ്പര്‍ വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്. കഴിഞ്ഞ വര്‍ഷം യു.പിയില്‍ സത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തതിന്റെ 90 ശതമാനവും ഫോണ്‍ വഴിയായിരുന്നു. ഉത്തര്‍പ്രദേശിലെ മൊബൈല്‍ ഉപയോഗിക്കുന്ന നിരവധി സ്ത്രീകള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വെറും സൗഹൃദം, നേരമ്പോക്ക് എന്ന മട്ടില്‍ തുടങ്ങുന്ന ഇത്തരം വിളികള്‍ പിന്നീട് അശ്‌ളീല വര്‍ത്തമാനവും നീലച്ചിത്ര വീഡിയോകളും ആയി മാറും.

ഇത്തരം സംഭവങ്ങള്‍ വ്യാപകമായതോടെ യുപി പോലീസ് രണ്ടും കല്‍പ്പിച്ച് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പോലീസ് നടത്തിയ ഇടപെടലിലൂടെ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ദിവസവും ഹെല്‍പ്പ്‌ലൈന്‍ വഴി 100 ലധികം കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതില്‍ യുവാക്കള്‍, പ്രായമായവര്‍, കൗമാരക്കാര്‍, നഗരത്തിലുള്ളവര്‍, ഗ്രാമത്തിലുള്ളവര്‍, അഭ്യസ്തവിദ്യര്‍, തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവരെല്ലാം ഉള്‍പെടുമെന്നും അന്വേഷണ സംഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.