സ്വന്തം ലേഖകന്‍: കെനിയയില്‍ കൊടുംവരള്‍ച്ച പിടിമുറുക്കുന്നു, വെള്ളത്തിനും ഭക്ഷണത്തിനുമായി കൈയ്യാങ്കളി നിത്യസംഭവം. കുടിവെള്ളത്തിനും ഭൂമിക്കും വേണ്ടി കന്നുകാലി വളര്‍ത്തുകാര്‍ സ്വകാര്യ ഭൂമികള്‍ കൈയേറുന്ന റിപ്പോര്‍ട്ടുകളാണ് കെനിയന്‍ പത്രങ്ങളില്‍ നിറയെ. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ചു കടക്കുന്ന കന്നുകാലികള്‍ വിനോദ സഞ്ചാരികളുടെ താമസകേന്ദ്രങ്ങളും ഫാമുകളും നശിപ്പിക്കുന്നതാണ് പ്രധാന പ്രശ്നം. ഇവരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമവും സംഘര്‍ഷത്തിലേക്കാണ് നയിക്കുന്നത്. ഉത്തര കെനിയയിലാണ് വരള്‍ച്ച ഏറ്റവും രൂക്ഷം. വ്യാഴാഴ്ച ഇവിടെയുണ്ടായ സംഘര്‍ഷത്തില്‍ 11 പേര് കൊല്ലപ്പെട്ടതായാണ് വിവരം.
ജീവി വൈവിധ്യം കൊണ്ട് പ്രശസ്തമായ കെനിയയുടെ വനസമ്പത്തും കടുത്ത ഭീഷണിയിലാണ്. വെള്ളക്കാരായ ഭൂവുടമകളും നാടോടികളും കന്നുകാലി വളര്ത്തലുകാരുമായ തദ്ദേശീയരും തമ്മിലുള്ള തുറന്ന പോരാട്ടമാണ് കെനിയയില്‍ നടക്കുന്നത്. വെള്ളമുള്ള മേച്ചില്‍ സ്ഥലങ്ങള്‍ തേടിയെത്തുന്ന കന്നുകാലിക്കൂട്ടങ്ങള്‍ തോട്ടങ്ങളും വനങ്ങളും കൈയ്യേറുന്നു. ഒപ്പം വര്‍ഷങ്ങളുടെ അധ്വാന ഫലമായി വളര്‍ത്തിയെടുത്ത വന്യജീവി സമ്പത്തും വനങ്ങളും ഈ കൈയ്യേറ്റത്തില്‍ നശിച്ചു പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ നൂറു കൊല്ലത്തിനുള്ളില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വരള്‍ച്ചയാണ് കെനിയ അഭിമുഖീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പതിനായിരക്കണക്കിന് ജനങ്ങളേയും വളര്‍ത്തു മൃഗങ്ങളേയും വരള്‍ച്ച ഇതിനകം ബാധിച്ചു കഴിഞ്ഞു. ഇതിനു പുറമേ സൊമാലിയ, എറിത്രിയ, ജബൂട്ടി തുടങ്ങിയ രാജ്യങ്ങളിക് നിന്നെത്തുന്ന അഭയാര്‍ഥികളും പ്രശ്നം സങ്കീര്‍ണമാക്കുന്നു.
അഭയാര്‍ഥികളെ ഉള്‍കൊള്ളാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കെനിയയുടെ വടക്കന്‍ പ്രദേശങ്ങള്‍ കടുത്ത പട്ടിണിയും വരള്‍ച്ചയും നേരിടുകയാണ്. കൂടാതെ പകര്‍ച്ച വ്യാധികള്‍ പകരാനുള്ള സാധ്യതയും വളരെ അധികമാണ്. വരള്‍ച്ചയും സംഘര്‍ഷങ്ങളും ഇതേനിലയില്‍ മുന്നോട്ടു പോയാല്‍ രാജ്യം കലാപത്തിന്റെ പിടിയില്‍ അമരുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പു നല്കുന്നു.
ജീവി വൈവിധ്യം കൊണ്ട് പ്രശസ്തമായ കെനിയയുടെ വനസമ്പത്തും കടുത്ത ഭീഷണിയിലാണ്. വെള്ളക്കാരായ ഭൂവുടമകളും നാടോടികളും കന്നുകാലി വളര്ത്തലുകാരുമായ തദ്ദേശീയരും തമ്മിലുള്ള തുറന്ന പോരാട്ടമാണ് കെനിയയില്‍ നടക്കുന്നത്. വെള്ളമുള്ള മേച്ചില്‍ സ്ഥലങ്ങള്‍ തേടിയെത്തുന്ന കന്നുകാലിക്കൂട്ടങ്ങള്‍ തോട്ടങ്ങളും വനങ്ങളും കൈയ്യേറുന്നു. ഒപ്പം വര്‍ഷങ്ങളുടെ അധ്വാന ഫലമായി വളര്‍ത്തിയെടുത്ത വന്യജീവി സമ്പത്തും വനങ്ങളും ഈ കൈയ്യേറ്റത്തില്‍ നശിച്ചു പോയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല