സ്വന്തം ലേഖകന്‍: ട്രംപിന്റെ മകന് എറിക് ട്രംപിന്റെ ഉറുഗ്വേ യാത്രയുടെ ചെലവ് പൊതുഖജനാവില്‍ നിന്നെന്ന് ആരോപണം. ഒരു ലക്ഷത്തോളം ഡോളര്‍ ഈ യാത്രക്കായി പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. ജനുവരി ആദ്യമാണ് എറിക് ഉറുഗ്വേയിലേക്ക് പോയത്. അതായത് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കും മുന്‍പ്.
ട്രംപ് ഓര്‍ഗനൈസേഷന്റെ പ്രചാരണ പരിപാടികളുടെ ഭാഗായായിരുന്നു എറിക്കിന്റെ യാത്ര. എറികിനൊപ്പമുണ്ടായിരുന്ന സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുടെയും എംബസി ജീവനക്കാരുടെയും ഹോട്ടല്‍ ചെലവും മറ്റ് വിനോദ ചെലവുകളുമായി പൊതുഖജനാവില്‍ നിന്ന് 97,830 ഡോളറാണ് ചെലവായത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വഴിയാണ് ഈ തുക നല്‍കിയിരിക്കുന്നത്.
രണ്ടു രാത്രികള്‍ നീളുന്നതായിരുന്നു എറികിന്റെ പര്യടനം. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നോക്കി നടത്തുന്ന മകന് ഉറുഗ്വേയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുമായി അടിച്ചുപൊളിച്ചതും ബീച്ച്ഫ്രണ്ട് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതും എല്ലാം അമേരിക്കയിലെ നികുതി ദായകരുടെ ചെലവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നു.
എറികിന്റെ വക്താവ് ഈ ആരോപണം നിഷേധിച്ചെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറിപടി പറയാന്‍ തയ്യാറായില്ല. മുസ്ലീം വിലക്കിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്കു നടുവില്‍ നട്ടംതിരിയുന്ന ട്രംപിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നതാണ് എറിക്കിന്റെ യാത്രാ വിവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല