ബ്ലാക്ക് ഡാലിയയ്ക്ക് ശേഷം നടന് ബാബുരാജ് സംവിധാനം ചെയ്യുന്ന മനുഷ്യമൃഗം തിയറ്ററുകളിലേക്ക്. നാടിനെ നടുക്കുന്ന കൂട്ടക്കൊലയും അതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന സത്യവും സസ്പെന്‍സ് നിലനിര്‍ത്തികൊണ്ട് അവതരിപ്പിക്കുകയാണ് ബാബുരാജ്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ ബാബുരാജും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നുണ്ട്.
മലയോരഗ്രാമത്തിലേക്ക് പുതിയ താമസത്തിനു വരികയാണ് ജോണിയും കുടുംബവും. ഭാര്യയും മകളും അമ്മായിയും മകളും ഇവരൊക്കെ അടങ്ങിയതാണ് ജോണിയുടെ കുടുംബം. അദ്ധ്വാനശാലിയും ദൈവഭക്തനുമായ ജോണിക്ക് പുതിയ സ്ഥലത്ത് താമസിക്കാനുള്ള ഏര്‍പ്പാടുകളൊക്കെ ചെയ്തുകൊടുത്തത് പള്ളിവികാരിയായിരുന്നു.
പള്ളിയുടെ കീഴിലുള്ള സ്ഥലത്ത് ഒഴിഞ്ഞു കിടന്ന ചെറിയ വീട് ഇവര്‍ക്കായ് ഫാദര്‍ നല്‍കുകയായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെകുറിച്ച് നാട്ടുകാര്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കാന്‍ ജോണിക്കുകഴിഞ്ഞു.നല്ല അദ്ധ്വാനി, കുടുംബസ്നേഹി, ദൈവവിശ്വാസി. എന്നാലിതൊന്നും തകിടം മറിയാന്‍ അധികം നേരം വേണ്ടിവന്നില്ല. ജോണിയുടെ ഭാര്യ ലിസി, മകള്‍ ലീന, അമ്മായിയുടെ മകള്‍ സോഫിയ ഇവര്‍ അതി ദാരുണമായി കൊല ചെയ്യപ്പെടുന്നു. നാടും നാട്ടുകാരും ഈ ഞെട്ടലില്‍ നിന്ന് ഉണരും മുമ്പേ അന്വേഷണത്തിന്റെ ഭാഗമായ് ജോണി അറസ്റ്റിലാവുകയാണ്.
കൊലപാതകത്തിന്റെ പേരില്‍ നാട്ടില്‍ പലതരത്തിലുള്ള കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി.കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്ത് പുതിയ അന്വേഷണം ആരംഭിക്കുമ്പോള്‍ ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് പുറത്തുവരുന്നത്.
വിബി ക്രിയേഷന്‍സിന്റെ ബാനറില്‍ ബാബുരാജിന്റെ ഭാര്യ വാണിവിശ്വനാഥ് നിര്‍മിയ്ക്കുന്ന മനുഷ്യമൃഗത്തില്‍ ജോണിയായ് ബാബുരാജും ക്രൈംബ്രാഞ്ച് എസ്പിയുടെ വേഷത്തില്‍ പൃഥ്വിരാജും എത്തുന്നു.
കലാഭവന്‍ മണി, ഹരിശ്രീ അശോകന്, സ്ഫടികം ജോര്‍ജ്ജ്, ജഗതി, ഇന്ദ്രന്‍സ്, ചാലിപാല, അജിത്ത്, കൊല്ലം തുളസി, കിരണ്‍, സീമ, അനുശ്രീ, ഹെലന്, കുളപ്പുള്ളി ലീല തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വയലാര്‍ ശരതിന്റെ വരികള്‍ക്ക് സയല്‍ അന്‍സാര്‍ ഈണം പകരുന്നു. ചിത്രീകരണം പൂര്‍ത്തിയായ മനുഷ്യമൃഗം ആര്.എസ്.ആര് റിലീസ് ഉടന്‍ പ്രദര്‍ശനത്തിനെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല