ഫേഌറിഡ: നാസയുടെ അറ്റ്ലാന്റിസ് ബഹിരാകാശ പേടകം അവസാന ദൗത്യത്തിന് യാത്ര പുറപ്പെട്ടു. നാസയുടെ 30 വര്‍ഷത്തെ ബഹിരാകാശ പേടക ദൗത്യത്തിനാണ് ഇതോടെ വിരാമമാകുന്നത്. കമാന്റര്‍ ക്രിസ്ഫെര്‍ഗൂസന്റെ നേതൃത്വത്തിലുള്ള നാലംഗ യാത്രാസംഘമാണ് പുറപ്പെട്ടത്.
ഇന്ത്യന്‍ സമയം രാത്രി 9.6നാണ് സ്പെയ്സ് സെന്ററില്‍ നിന്ന് അറ്റ്ലാന്റിസ് കുതിച്ചുയര്‍ന്നത്. സ്പേസ് ഷട്ടില്‍ ദൗത്യം അവസാനിപ്പിച്ചുവെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള പേടക ദൗത്യം തുടരുമെന്ന് നാസ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നാസയുടെ 135ാമത്തേതും അറ്റ്ലാന്റിസിന്റെ 33ാമത്തെയും യാത്രയാണിത്. നാല് യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന അറ്റ്ലാന്റിസ് 12 ദിവസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തും. 1981ലാണ് പ്രസിഡന്റ് നിക്സന്റെ കാലത്ത് ദൗത്യം തുടങ്ങിയത്. ഓരോ യാത്രക്കും ഒരു ബില്ല്യന്‍ യു.എസ് ഡോളറാണ് അമേരിക്ക ചെലവഴിക്കുന്നത്.
ബരാക്ക് ഒബാമ അധികാരത്തിലെത്തിയ ഉടന്‍ സ്പേസ് ഷട്ടില്‍ യാത്ര നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് പല ഭാഗത്തു നിന്നും സമ്മര്‍ദ്ദമുയര്‍ന്നതിനെ തുടര്‍ന്ന് പുനരാരംഭിക്കുകയായിരുന്നു.
മിര്‍ ബഹിരാകാശ നിലയത്തിലേക്ക് ഏഴ് തവണയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 11 തവണയും അറ്റ്ലാന്റിസ് യാത്ര നടത്തി. 191 പേരെ അറ്റ്ലാന്റിസ് ബഹിരാകാശത്തെത്തിച്ചു. എന്നാല്‍ 1986ലും 2003ലും ബഹിരാകാശ പേടകം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നാസയുടെ ഉന്നതരായ 14 ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2003ലെ അപകടത്തിലാണ് ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള കൊല്ലപ്പെട്ടത്.
അറ്റ്ലാന്റിസിന്റെ അവസാന വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ ടൂറിസ്റ്റുകളുള്‍പ്പെടെ നിരവധി പേര് ഫ്ളോറിഡയിലെത്തിയിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല