സ്വന്തം ലേഖകന്‍: ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം, ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയില്‍ 150 മില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മെലാനിയ ട്രംപ്. വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെയ്‌ലി മെയിലിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്.
വന്‍കിട ബിസിനസുകാര്‍ക്കായി 1990കളില്‍ മെലാനിയ സ്ത്രീകളെ ഏര്‍പ്പാടാക്കി നല്‍കിയെന്നും ഇടപാടുകാരിയായി പ്രവര്‍ത്തിച്ചുവെന്നുമാണ് ഡെയ്ലി മെയിലിലെ റിപ്പോര്‍ട്ടിലെ പരാമര്‍ശം. മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി മെലാനിയ നേരത്തെ മേരിലാന്‍ഡ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഡെയ്‌ലി മെയ്‌ലിന്റെ ആസ്ഥാനം ന്യൂയോര്‍ക്കിലാണെന്ന കാരണത്താല്‍ കേസ് തള്ളി.
തുടര്‍ന്നാണ് മെലനിയ ന്യൂയോര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കിയത്. 150 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി തരണമെന്നാണ് ഇവരുടെ ആവശ്യം.
ലൈംഗിക ഇടനിലക്കാരിയെന്ന ആരോപണം അപകീര്‍ത്തികരമെന്ന് കാട്ടിയാണ് നിയമ നടപടി. ന്യൂയോര്‍ക്ക് കോടതിയിലാണ് അവര്‍ ഹര്‍ജി നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല