സ്വന്തം ലേഖകന്‍: വിവാദ വ്യവസായി വിജയ് മല്യയെ വിട്ടു നല്‍കാനുള്ള അപേക്ഷ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറി. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ വിട്ടു നല്‍കണമെന്ന അപേക്ഷയാണ് വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറി. സി.ബി.ഐയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
വിജയ് മല്യയെ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ ബ്രിട്ടന് കൈമാറിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലളിത് മോഡിയെ വിട്ടു കിട്ടുന്നതിനായും ഇത്തരത്തില്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മദ്യരാജാവായ മല്യക്കെതിരെ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ബ്രിട്ടനാണെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവിലുണ്ട്. മല്യയുടേത് പ്രധാനപ്പെട്ട കേസാണെന്നും അധികൃതര്‍ പറഞ്ഞു. 2016 മാര്‍ച്ച് രണ്ടിനാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. വിവിധ ബാങ്കുകള്‍ വായ്പനല്‍കിയ 9000 കോടിയോളം രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്.
നേരത്തെ വിജയ് മല്യക്കെതിരെ മുംബൈയിലെ സി.ബി.ഐ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പിടുവിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയാണ് വിജയ് മല്യ വായ്പയെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല