ജുബ: ആഭ്യന്തരയുദ്ധത്തിനൊടുവില്‍ ആഫ്രിക്കയിലെ ഏറ്റവുംവലിയ രാജ്യമായ സുഡാന്‍ വിഭജിച്ചു. ദക്ഷിണ സുഡാന്‍ എന്നാണ് പുതിയ രാജ്യത്തിന്റെ പേര്. പുതിയ രാജ്യത്തിന്റെ തലസ്ഥാനമായ ജുബയില്‍ നടക്കുന്ന സ്വാതന്ത്ര്യാഘോഷങ്ങളില്‍ യു.എന്‍ പ്രസിഡന്റ് ബാന്‍ കി മൂണ്‍. ഇന്ത്യയുടെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറുമടക്കമുള്ള ലോകനേതാക്കള്‍ പങ്കെടുക്കും.
പ്രത്യേകരാജ്യം വേണോ എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞ ജനവരിയില്‍ ദക്ഷിണ സുഡാനില്‍ നടന്ന ഹിതപരിശോധനയില്‍ 99 ശതമാനം പേരും അനുകൂലമായാണ് വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രാജ്യം പിറവിയെടുക്കുന്നത്.
ഉത്തര സുഡാനില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെങ്കില്‍ ദക്ഷിണ സൂഡാന്‍ കൃസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്. 2005ല്‍ ഇരുപക്ഷവും അമേരിക്കന്‍ മധ്യസ്ഥതയില്‍ കരാറുണ്ടാക്കിയിരുന്നു. ഈ കരാറിലെ വ്യവസ്ഥപ്രകാരമാണ് കഴിഞ്ഞ ജനവരിയില്‍ ഹിതപരിശോധന നടന്നത്.
ദക്ഷിണ സുഡാന്‍ പെട്രോളിയം, പ്രകൃതിവാതക നിക്ഷേപങ്ങളാലും ധാതുവിഭവങ്ങളാലും സമ്പന്നമാണ്. ഇതില്‍ കണ്ണുവെച്ച് അമേരിക്കയും ചൈനയും ഇന്ത്യയും പുതിയ രാജ്യവുമായി സൗഹൃദത്തിന് മത്സരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല