1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2017

 

സ്വന്തം ലേഖകന്‍: ഫിലിപ്പീന്‍സിനു പിന്നാലെ ന്യൂസിലന്റിലും ശക്തമായ ഭൂചലനം, ഫിലിപ്പീന്‍സില്‍ മരണം എട്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്റില്‍ ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പഠന കേന്ദ്രമായ ജിയോനെറ്റ് സയന്‍സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തെക്കന്‍ കാന്റര്‍ബറി പ്രവശ്യയിലാണ് ഭൂചലനം ഉണ്ടായത്. എട്ടോളം തുടര്‍ചലനങ്ങളും ഉണ്ടായതായി ജിയോനെറ്റ് സയന്‍സ് അറിയിച്ചു. അതിനിടെ ഫിലിപ്പീന്‍സിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഞായറാഴ്ച ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്‍ദാനാവോ ദ്വീപില്‍ ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുരിഗാവോ നഗരത്തിനു കിഴക്കുമാറിയാണ്. ഭൂകന്പത്തെ തുടര്‍ന്ന് 200 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടവുമുണ്ടായി.

ഇന്ത്യയിലെ ഉത്തരാഖണ്ഡിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖരപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രുദ്രപ്രയാഗില്‍ ഞായറാഴ്ച രാത്രി 10.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ കൂടാതെ ഉത്തരാഖണ്ഡിന്റെ മറ്റു ചില പ്രദേശങ്ങളിലും നേരിയ തോതില്‍ പ്രകമ്പനമുണ്ടായി.

ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രാജ്യതലസ്ഥാനത്തും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.