സ്വന്തം ലേഖകന്‍: ജര്‍മനിയിലെ ഹാംബര്‍ഗ് വിമാനത്താവളത്തില്‍ അജ്ഞാതന്റെ കുരുമുളകു സ്‌പ്രേ പ്രയോഗം, യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്കു ശ്വാസതടസം നേരിട്ടതിനാലാണ് വിമാനത്താവളത്തില്‍നിന്നു യാത്രക്കാരെ ഒഴിപ്പിച്ചത്.
വിമാനത്താവളത്തിലെ വെന്റിലേഷനിലൂടെ ആരോ ഒരാള്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവം ഭീകരാക്രമണ ശ്രമമല്ലെന്ന് പോലീസ് പറഞ്ഞു. നേരത്തെ വിമാനത്താവളത്തില്‍ ആരോ വിഷവാതക ആക്രമണം നടത്തിയെനും വിഷവാതകം ശ്വസിച്ച് നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നും വാര്‍ത്ത പരന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു.
കുരുമുളകു സ്‌പ്രേ ശ്വസിച്ച അമ്പതിലേറെ പേര്‍ക്ക് അവശത അനുഭവപ്പെട്ടു. അന്തരീക്ഷം വഴി വിഷവാതകം പടര്‍ന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ നന്നേ വലച്ചു. ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണി വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദ് ചെയ്യുകയും ചെയ്തു.
ശ്വാസതടസവും കണ്ണെരിച്ചിലും കാരണം അമ്പതിലേറെ പേര്‍ക്ക് അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കി. ആക്രമണത്തിനു പിന്നിലെ പ്രകോപനം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വിമാനത്താവളത്തില്‍ നിന്നും ഒഴിപ്പിച്ച യാത്രികര്‍ മണിക്കൂറുകളോളം കൊടുംതണുപ്പിലാണ് പുറത്തുനില്‍ക്കേണ്ടി വന്നത്. ഒരു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഹാംബര്‍ഗ് നഗരത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല