1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2017

 

സ്വന്തം ലേഖകന്‍: യു.എസിലെ ഏറ്റവും ഉയരമുള്ള അണക്കെട്ടായ ഒറോവിലില്‍ വിള്ളല്‍, ഏതു നിമിഷവും തകരുമെന്ന് മുന്നറിയിപ്പ്, പരിസരവാസികളെ ഒഴിപ്പിച്ചു തുടങ്ങി. അണക്കെട്ടിന്റെ സ്പില്‍വേകളില്‍ ഒന്നിലാണ് തകരാര്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ ജല അതോറിറ്റിയാണ് അണക്കെട്ടിന്റെ സ്ഥിതി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുര്‍ബലമായ എര്‍ത്ത് ഡാമായ ഒറോവിലിന്റെ പദ്ധതി പ്രദേശത്ത് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ 16,000 ലധികം ആളുകള്‍ താമസക്കാരായുണ്ട്.

സ്പില്‍വേയിലെ കോണ്‍ക്രീറ്റ് വലിയതോതില്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളം ചെറിയ അളവില്‍ തുറന്നു വിടാനുള്ള നീക്കവും സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ യു.എസ് ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇതിന്റെ ആഘാതം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 1962ല്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ച 770 അടി ഉയരമുള്ള അണക്കെട്ടിന്റെ പണി പൂര്‍ത്തിയാക്കിയത് 1968 ലാണ്.

സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇതിനിടെ, പ്രദേശത്തെ കനത്ത മഴയും മഞ്ഞുവീഴ്ചയും അണക്കെട്ടിലെ ജലത്തിന്റെ അളവ് അപകടകരമായ തോതില്‍ ഉയര്‍ത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്പില്‍വേ തകര്‍ന്നാല്‍ 30 അടി കനത്തില്‍ വെള്ളപ്പാച്ചിലുണ്ടാവുമെന്നാണു കണക്ക്.

പ്രദേശം ദുരന്തമേഖലയായി പ്രഖ്യാപിക്കാന്‍ കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയോട് ആവശ്യപ്പെട്ടു. സ്പില്‍വേയിലൂടെ സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം ഒഴുക്കാനാരംഭിച്ചതിനെത്തുടര്‍ന്നു ജലനിരപ്പ് താഴുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ഹെലികോപ്ടറില്‍ ദുരന്ത നിവാരണസേന ഡാം നിരീക്ഷിച്ചു വരികയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.