1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2017

 

സ്വന്തം ലേഖകന്‍: മുസ്ലീമായിട്ടും എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതെന്ന് ചോദിച്ച പാക് പെണ്‍കുട്ടിക്ക് ഇര്‍ഫാന്‍ പത്താന്റെ തകര്‍പ്പന്‍ മറുപടി. ലാഹോറില്‍ വച്ചാണ് ഒരു പെണ്‍കുട്ടി ഇര്‍ഫാനോട് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട് എന്നായിരുന്നു ഇര്‍ഫാന്‍ നല്‍കിയ ഒട്ടും വൈകാതെ നല്‍കിയ മറുപടി.

നിങ്ങളൊരു മുസ്ലീമല്ലേ, പിന്നെന്തിന് ഇന്ത്യയ്ക്കായി കളിക്കുന്നു എന്ന ചോദ്യത്തിന് ഇര്‍ഫാന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘എന്റെ രാജ്യമായ ഇന്ത്യയ്ക്കായി കളിക്കുന്നതാണ് അഭിമാനകരം. കൂടുതല്‍ നന്നായി കളിക്കാന്‍ ആ വികാരമാണ് എനിക്കു പ്രചോദനമേകുന്നത്. എന്റെ പ്രയത്‌നത്തില്‍ അഭിമാനമുണ്ടായ നിരവധി സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്’.
പാകിസ്താനിലെ ലാഹോറില്‍ കളിയുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു സംഭവം.

ആ സംഭവം ഇപ്പോഴും തനിക്ക് അഭിമാനം നല്‍കുന്നുവെന്നും ഇര്‍ഫാന്‍ വെളിപ്പെടുത്തി. നാഗ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരെ 2003ല്‍ ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി നടക്കുമ്പോള്‍ ടീമിലെത്തിയ താന്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് ടീമിലെ സ്ഥിരം താരമായി മാറിയത്. ക്യാപ്റ്റനായിരുന്ന ഗാംഗുലി അന്ന് തന്നെ ടീമിലെടുത്തതാണ് കളിജീവിതത്തിലെ ഏറ്റവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവം എന്നും പത്താന്‍ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യയുടെ ബൗളിഗ് ആക്രമണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത ഇര്‍ഫാന്‍ബാലാജി കാലഘട്ടത്തിനു ശേഷം ഇര്‍ഫാന്‍ പത്താന്‍ ഓള്‍ റൗണ്ടര്‍ എന്ന നിലയിലും തിളങ്ങിയിരുന്നു. മുന്നൂറു വിക്കറ്റിലേറെ ഇന്ത്യയ്ക്കായി നേടിയ പത്താന്‍ ആദ്യ ഓവറിലെ ഹാട്രിക് ഉള്‍പ്പെടെയുള്ള റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.