സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍, ‘സച്ചിന്‍’ സിനിമയുടെ റിലീസിംഗ് തിയ്യതി പുറത്തുവിട്ട് സച്ചിന്‍. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ ആ രഹസ്യം പുറത്തുവിട്ടു. സച്ചിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം സച്ചിന്‍എ ബില്ല്യണ്‍ ഡ്രീംസ് 2017 മെയ് 26 ന് തിയേറ്ററുകളിലെത്തും.
”എല്ലാവരും ചോദിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരമിതാ. ഈ തിയ്യതി നിങ്ങള്‍ ഓര്‍ത്തു വെക്കുക. എന്നെക്കുറിച്ചുള്ള സിനിമ ഈ വര്‍ഷം മെയ് 26 ന് തിയേറ്ററുകളിലെത്തും,” സച്ചിന്‍ ട്വീറ്റ് ചെയ്തു. ജെയിംസ് എര്‍സ്‌കെയ്ന്‍ സംവിധാനവും എ.ആര്‍ റഹ്മാന്‍ സംഗീതവുമൊരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു.
തന്റെ ഫെയ്‌സ്ബുക്ക് പേജിലും സച്ചില്‍ വാര്‍ത്ത പങ്കുവച്ചു. സച്ചിന്റെ കുട്ടിക്കാലം മുതലുള്ള കഥയാണ് സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് പറയുന്നത്. സിനിമയുടെ ടീസറുകള്‍ റെക്കോഡ് കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. സിനിമയുടെ ആദ്യ പോസ്റ്റര്‍ 2016 ഏപ്രിലില്‍ പുറത്തുവന്നതു മുതല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു.
സച്ചിന്റെ ചില കളികളിലെ അവിസ്മരണീയമായ ബാറ്റിംഗ് പ്രകടനങ്ങളും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. 1989 ല്‍ പാക്കിസ്താനെതിരായിരുന്നു സച്ചിന്റെ അരങ്ങേറിയ സച്ചിന്‍ 2013 ല്‍ വിരമിക്കുമ്പോള്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ സെഞ്ചുറി ഉള്‍പ്പെടെ അസാധ്യമായതും സമാനതകള്‍ ഇല്ലാത്തതുമായ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല