ബാല സജീവ് കുമാര്‍ (യുക്മ ജനറല്‍ സെക്രട്ടറി)
ജൂലൈ 10ന് നടക്കാനിരിക്കുന്ന യൂണിയന് ഓഫ് യു കെ മലയാളി അസ്സോസിയേഷന്‍സിന്റെ ജെനറ ല്‍ ബോഡി യോഗവും, 2011-12 വര്‍ഷത്തേക്കുള്ള ദേശീയ നിര്‍വാഹക സമിതി ഭാരവാഹികളെ കണ്ടെത്തലിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ക്കുവേണ്ടി ആതിഥേയരായ മലയാളി അസ്സോസിയേഷന് (എര്ഡിംഗ്റ്റണ്) ബെര്‍മിംഗ് ഹാമിന്റെ പ്രസിഡന്റ് ജോര്‍ജ്ജ് ഉണ്ണൂണി അറിയിച്ചു.
യോഗം നടക്കുന്ന വേദിയുടെ വിലാസം :
ഫെല്ലോഷിപ് ഹാള്‍, അപ്പര്‍ ഹോളന് ഡ് റോഡ്,
സൗത്ത് പരേഡ്, സട്ടണ്‍ കോള്‍ഫീല്‍ഡ്,
ബി72 1 ക്യു വൈ
49ലേറെ അംഗ അസ്സോസിയേഷനുകളില്‍ നിന്നായി 150 ഓളം പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. യോഗസ്ഥലത്തെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 15 അംഗ വോളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചതായും പ്രോഫഷണല്‍ സെക്യൂരിറ്റി ഗ്രൂപ്പിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളതായും മിഡ്ലാന്‍ഡ്സ് റിജിയന്റെ ഉത്തരവാദിത്തമുള്ള മാമ്മന്‍ ഫിലിപ് വ്യക്തമാക്കി. ദൂരസ്ഥലങ്ങളില്‍ നിന്നും കാലേ കൂട്ടി എത്തിച്ചേരുന്നതിനാല്‍ താമസസൗകര്യവും മറ്റും ആവശ്യമുള്ളവരുണ്ടെങ്കില്‍ സംഘാടകരു മായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 10 ഞായറാഴ്ച രാവിലെ 10.00 മണിക്കു തന്നെ ജെനറല്‍ ബോഡി ആരംഭിക്കുന്നതും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവുചിലവു കണക്കുകളും അവതരിപ്പിച്ചതിനു ശേഷം തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടക്കുന്നതുമാണ്.
യുക്മയുടെ എല്ലാ അംഗ അസ്സോസിയേഷനുകളും താന്താങ്ങളുടെ പ്രതിനിധികളുടെ പേരുവിവരങ്ങള്‍ ഇതിനോടകം തന്നെ യുക്മ ജെനറല്‍ സെക്രട്ടറിക്ക് അയച്ചുകഴിഞ്ഞു. അതുപ്രകാരമുള്ള വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കിയത് ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതും ആ ലിസ്റ്റ് പ്രകാരമുള്ള പ്രതിനിധികളെ മാത്രം ഹാളില്‍ പ്രവേശിപ്പിക്കുന്നതുമാണ്. പ്രതിനിധി കളുടെ ഐഡന്റിറ്റിയെപ്പറ്റി ഏതെങ്കിലും സംശയങ്ങളുന്നയിക്കപ്പെടുകയാണെങ്കില് ഫോട്ടൊ സഹി തമുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി സഹകരിക്കണമെന്ന് യുക്മ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. സത്യസന്ധവും സുതാര്യവുമായ ഒരു തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനാണിത്.
വിവാദങ്ങള്‍ക്കിടം കൊടുക്കാതിരിക്കുന്നതിനുവേണ്ടി ഇലക്ഷന്റെയും വോട്ടെണ്ണൂതിന്റെയും മുഴുവന്‍ സമയ വീഡിയോ എടുക്കുന്നതിനും ആവശ്യമായി വന്നാല്‍ റിവ്യൂ ചെയ്തു പരിശോധി ക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. യു കെ യിലെ മലയാളികള്‍ക്ക് മുഴുവന്‍ താങ്ങും തണലുമായി പ്രവര്‍ത്തിക്കേണ്ട യുക്മയിലേക്ക് കഴിവുള്ള ഒരു ഭരണസമിതിയെ തിരഞ്ഞെടുക്കുവാന്‍ യുക്മയുടെ മുഴുവന്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് യുക്മ ജെനറല്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല