1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

 

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ജനനനിരക്ക് കുത്തനെ താഴോട്ട്, വാലന്റൈന്‍ ദിനത്തില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ഗുളിക വിതരണവുമായി സര്‍ക്കാര്‍. രാജ്യത്തെ ജന്ന നിരക്ക് അപകടമാം വിധം കുറഞ്ഞതാണ് വാലന്‍ന്റൈന്‍ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രീനാറ്റല്‍ വൈറ്റമിന്‍ (പ്രസവത്തിനു മുമ്പുള്ള) ഗുളികകള്‍ വിതരണം ചെയ്യാന്‍ തായ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തില്‍ രൂപവത്കരിച്ച പദ്ധതിയുടെ ഭാഗമായാണിത്. 28,600 ഡോളര്‍ വിലയുള്ള ഗുളികകളാണ് സര്‍ക്കാര്‍ രാജ്യമൊട്ടാകെ വിതരണത്തിനായി എത്തിച്ചിരിക്കുന്നത്. 20 നും 34 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പ്രീനാറ്റല്‍ വൈറ്റമിനുകള്‍ നല്‍കുന്നത്.

‘വളരെ മാന്ത്രികതയുള്ള വൈറ്റമിനുകള്‍’ എന്നാണ് തായ് സര്‍ക്കാര്‍ ഇതിനു പേര് നല്‍കിയിരിക്കുന്നത്. ഫോളിക് ആസിഡും അയേണും അടങ്ങിയ ഗുളികകളാണിത്. പദ്ധതിയുടെ ഭാഗമായി നിരവധി വിവാഹ ചടങ്ങുകളും സംഘടിപ്പിക്കുന്നുണ്ട്. തായ് ജനതയുടെ ജീവിതരീതിയില്‍ ഉണ്ടായ മാറ്റമാണ് ജനന നിരക്ക് ഇടിയാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വചിറ പെങ്ജുന്തര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ഭൂരിപക്ഷവും വിവാഹം കഴിക്കാതെ ഒറ്റക്കുള്ള ജീവിതം തെരഞ്ഞെടുക്കുന്ന പ്രവണത കൂടിവരികയാണ്. രാജ്യത്ത് വിവാഹിതരാവുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതില്‍തന്നെ ചിലര്‍ വളരെ പ്രായമായ ശേഷമാണ് വിവാഹിതരാവുന്നത്.

അതിനാല്‍, ഓരോ വര്‍ഷവും രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണവും വളരെ കുറവാണ്. 1970 ല്‍ തായ്‌ലന്‍ഡിലെ ജനസംഖ്യാ വര്‍ധനവ് 2.7 ശതമാനമായിരുന്നെങ്കില്‍ 2015 ല്‍ ഇത് 0.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. സ്ഥിതി ആശങ്കാജനകമാണെന്ന് ആരോദ്യ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ രാജ്യം വൃദ്ധരെക്കൊണ്ട് നിറയുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.