1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

 

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓരോ നാലു മണിക്കൂറിലും ഒരു സ്ത്രീ വീതം പീഡിപ്പിക്കപ്പെടുന്നു, തലസ്ഥാനം കുറ്റവാളികളുടെ പിടിയിലെന്നും ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട്. 2016 ലെ ഔദ്യോഗിക വാര്‍ഷിക കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്‍ഹിയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 2,09,519 കേസുകളില്‍ 73 ശതമാനവും സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പെട്ടവയാണ്.

എന്നാല്‍ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സ്ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറവായിരുന്നെന്നും പോലീസ് പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അതിക്രമങ്ങളില്‍ പോലീസ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഉടനടി അന്വേഷണം നടത്താന്‍ പ്രത്യേക വിഭാഗം തന്നെ ഡല്‍ഹി പോലീസിലുണ്ടെന്ന് ജോയിന്റെ കമ്മീഷ്ണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു.

രാജ്യ തലസ്ഥാനം കുറ്റവാളികളുടെ പിടിയിലാണെന്ന് സമ്മതിക്കുന്ന റിപ്പോര്‍ട്ട് പീഡനങ്ങള്‍ക്ക് പുറമെ മറ്റ് കുറ്റങ്ങളുടെ കാര്യത്തിലും തലസ്ഥാന നഗരം മുന്‍ നിരയിലാണെന്നും ചൂണ്ടിക്കാട്ടുന്നു. ഓരോ ഒമ്പത് മിനിട്ടിനുള്ളിലും എന്തെങ്കിലും സഹായം ആഭ്യര്‍ത്ഥിച്ചുള്ള സ്ത്രീകളുടെ ഫോണ്‍ വിളികളാണ് പല ഹെല്‍പ്പ് ലൈനുകളിലേക്കും വരുന്നത്. മോഷണ ശ്രമം, പിടിച്ച് പറി, പോക്കറ്റടി എന്നിവ പോലുള്ള കേസുകളാകട്ടെ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.