1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2017

 

സജീഷ് ടോം: ജനുവരി 12 ഞായറാഴ്ച നടന്ന യുക്മ ദേശീയ നിര്‍വാഹകസമിതിയുടെ ആദ്യ യോഗത്തില്‍ 2017 പ്രവര്‍ത്തന വര്‍ഷത്തെ വിപുലമായ കര്‍മ്മ പരിപാടികള്‍ക്കുള്ള രൂപരേഖ തയ്യാറായി. നിര്‍വാഹക സമിതി യോഗത്തിന് ശേഷം പുറത്തിറക്കിയ ആദ്യ പത്രക്കുറിപ്പിലൂടെ പ്രഖ്യാപിക്കപ്പെട്ട ‘യുക്മ സാന്ത്വനം’ സ്വപ്നപദ്ധതി ഇതിനകം യു.കെ. മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ച ആയിമാറിക്കഴിഞ്ഞു.

കഴിഞ്ഞ ഭരണസമിതിയുടെ തുടര്‍ച്ചയെന്നോണം, പ്രവര്‍ത്തന വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ ദേശീയ കലാമേളയുടെ തീയതി പ്രഖ്യാപിച്ചുകൊണ്ട്, പുതിയ ദേശീയ നേതൃത്വം, പരിപാടികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിലെ കാര്യക്ഷമത തെളിയിച്ചിരിക്കുകയാണ്. അതനുസരിച്ചു 2017 ലെ ദേശീയ കലാമേള നവംബര്‍ 04 ശനിയാഴ്ച നടക്കും.

ദേശീയ കലാമേളക്ക് മുന്നോടിയായി എല്ലാ റീജിയണുകളിലും കലാമേളകള്‍ നടക്കും. റീജിയണല്‍ കലാമേളകള്‍ ഒക്ടോബര്‍ മാസംകൊണ്ട് പൂര്‍ത്തിയാകുമെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ആറ് റീജിയണുകളിലാണ് കലാമേളകള്‍ നടന്നത്. ഈ വര്‍ഷം കാര്യക്ഷമമല്ലാത്ത മറ്റ് മൂന്ന് റീജിയണുകള്‍ കൂടി സജീവമാക്കുവാനും, പ്രസ്തുത റീജിയണുകളില്‍ കൂടി കലാമേളകള്‍ സംഘടിപ്പിക്കുവാനുമുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം.

കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കലോത്സവം എന്നനിലയില്‍, യുക്മ ദേശീയ കലാമേളകള്‍ വളരെയേറെ ആഗോള ശ്രദ്ധ ആകര്‍ഷിച്ചു വരുന്നു. അയ്യായിരത്തോളം യു.കെ.മലയാളികള്‍ പങ്കെടുക്കുന്ന ഈ കലാ മാമാങ്കം യു.കെ.പ്രവാസി മലയാളി സമൂഹത്തിന്റെ കലാസാംസ്‌ക്കാരിക പ്രാവീണ്യത്തിന്റെ ചാരുതയാര്‍ന്ന പരിച്ഛേദം തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.