സ്വന്തം ലേഖകന്‍: ചികിത്സ തേടിയെത്തിയ യുവതിക്ക് പ്രണയ ലേഖനം, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് യുകെ മെഡിക്കല്‍ ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
വയറിനും തൊണ്ടക്കും അസുഖവുമായി എത്തിയ യുവതിയായ രോഗിക്ക് ഡോ. അമരഗിരി കത്ത് എഴുതി നല്‍കുകയായിരുന്നു. ആദ്യമായി കാണുകയാണെങ്കിലും പ്രത്യേക ഇഷ്ടം തോന്നുന്നുവെന്നും, വിലാസവും ഫോണ്‍ നമ്പറും നല്‍കണമെന്നുമാണ് യുവതിയോട് കത്തില്‍ ഡോക്ടര്‍ ആവശ്യപ്പെട്ടത്.
‘You twanged some distant cord which had laid dormant in me for so many years. When you stepped into my clinic for the first time, I was suddenly stunned and taken aback by your presence,’ കത്തില്‍ ഡോക്ടര്‍ എഴുതുന്നു.
ഡോക്ടറുടെ കത്ത് കണ്ട യുവതി ഉടന്‍ തന്നെ പോലീസില്‍ പരാതി നല്കി.
എന്നാല്‍ താന്‍ തെറ്റായ രീതിയില്ലല്ല യുവതിക്ക് കത്ത് നല്‍കിയതെന്നും ഒരു നല്ല സൗഹൃദമാണ് ഉദ്ദേശിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. ഇരുവരുടെയും ഭാഗം കേട്ട മെഡിക്കല്‍ ട്രിബ്യൂണല്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ച് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
സംഭവം ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും യുവതിയോടും താന്‍ ജോലി ചെയ്യുന്ന ഡഡ്ലി റസല്‍ ഹാള്‍ ആശുപത്രിയിലെ തന്റെ സഹപ്രവര്‍ത്തകരോടും മാപ്പു പറയുന്നതായും ഡോക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാപ്പു പറഞ്ഞ സാഹചര്യത്തില്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാനാണ് ഡോക്ടറുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല