1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2017

 

 

സ്വന്തം ലേഖകന്‍: ഹാക്കര്‍മാര്‍ മൊബൈല്‍ ഹാക്ക് ചെയ്തു, നടി എമി ജാക്‌സണ്‍ന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. നടിയുടെ ഫോണ്‍ ഹാക്ക് ചെയ്ത ഹാക്കര്‍മാരാണ് സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്.സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെ എമി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.

ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. യന്തിരന്‍ 2 ന്റെ ഷൂട്ടിംഗിനായി ചെന്നൈയില്‍ പോകുന്നതിന് മുംബൈയില്‍ ഇറങ്ങിയ എമി ഒരു മൊബൈല്‍ സ്റ്റോര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയമാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇന്റര്‍നെറ്റില്‍ കണ്ടപ്പോഴാണ് ചിത്രങ്ങള്‍ ചോര്‍ന്ന വിവരം എമി പോലും അറിയുന്നത്. മുംബൈ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കുമെന്ന് എമി വ്യക്തമാക്കിയിട്ടുണ്ട്.

ലണ്ടനില്‍ നിന്നും തിരിച്ചെത്തിയാല്‍ ഉടന്‍ മുംബൈ സൈബര്‍ ക്രൈം സെല്ലിനെ സമീപിക്കാനാണ് താരത്തിന്റെ പദ്ധതി.ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയതായി പറഞ്ഞു. എമി വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന വ്യക്തിപരമായ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.

നേരത്തെ ഫ്രഞ്ച് വ്യവസായി ഫ്രഞ്ച് വ്യവസായിയായ ഴീന്‍ ബെര്‍ണാര്‍ഡ് ഫെര്‍ണാണ്ടസ് വെര്‍സിനിയുമായി എമി പ്രണയത്തിലാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച എമി വാര്‍ത്ത വാസ്!തവ വിരുദ്ധമാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കണ്ടതെന്നും അടുത്തിടെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് ഇരുവരും ഒന്നിച്ചുവെന്നുമായിരുന്നു വാര്‍ത്ത. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ മാധ്യമങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ ജീവിതത്തില്‍ അച്ഛനല്ലാതെ മറ്റൊരു പുരുഷന്‍ ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞാണ് എമി വിവാദത്തില്‍ നിന്ന് തലയൂരിയത്. അതിനു പുറകെയാണ് ഹാക്കര്‍മാര്‍ നടിയുടെ വ്യക്തിപരമായ ചിത്രങ്ങള്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. എന്തായാലും ഇത്തവണ സംഭവം ഗൗരമമായി എടുക്കാനാണ് എമിയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.