സ്വന്തം ലേഖകന്‍: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, രണ്ടാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ ജീവന്‍ ആണു മരിച്ചത്. 39 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലിബിനു സമീപത്തെ ഫ്‌ളാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഡെന്റല്‍ ക്ലിനിക്കില്‍ നഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു ഷെബിന്‍.
മൃതദേഹം കണ്ടെത്തിയ മുറിയില്‍ വിശദമായ പരിശോധന നടത്തിയ പൊലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്തു വരികയാണ്. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണു ഷെബിന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളി യുവതി കൊല്ലപെട്ടത് മോഷണ ശ്രമത്തിനിടയില്‍ ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ചിക്കു എന്ന മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപെട്ട കേസും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. എന്തായാലും തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്ക പരത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല