ബ്രിട്ടണിലെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന വടംവലിയുടെ മറ്റൊരു സീസണിന് ഇന്ന് വൂസ്റ്ററില്‍ തുടക്കമാകുന്നു. വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ താഴെപ്പറയുന്ന എട്ടു ടീമുകള്‍ പങ്കെടുക്കും
ലണ്ടന്‍
ബെസിംഗ് സ്റ്റോക്ക്
കേംബ്രിഡ്ജ്
ലിവര്‍പൂള്‍
സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്
ഗ്ലൂസ്റ്റര്‍
വൂസ്റ്റര്‍ തെമ്മാടി
വൂസ്റ്റര്‍ കുട്ടി തെമ്മാടി
രാവിലെ 10 ന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് സമാപിക്കുന്ന തരത്തിലാണ് മത്സര ക്രമീകരണം.ടീമുകളെ രണ്ടു പൂളായി തരം തിരിച്ചായിരിക്കും മല്‍സരങ്ങള്‍ നടത്തുക.590 കിലോ ആയിരിക്കും ഒരു ടീമിലെ ഏഴു പേരുടെ പരമാവധി തൂക്കം.ഒരു മല്‍സരത്തില്‍ മൂന്നു വലികള്‍ ഉണ്ടാവും.രണ്ടു പേരെ റിസര്‍വ് ആയി എപ്പോള്‍ വേണമെങ്കിലും മാറ്റാം ( വലിക്കിടയില്‍ അല്ല )സെമി ഫൈനലില്‍ എത്തുന്നതു വരെ ഓരോ ടീമിനും രണ്ടു മത്സരങ്ങള്‍ ഉണ്ടാവും.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മെറ്റ് ലൈഫിലെ ഷാജി ഫ്രാന്‍സിസ് സ്പോണ്സര്‍ ചെയ്യുന്ന 751 പൌണ്ടും ,രണ്ടാം സമ്മാനമായി അല്‍ബ പ്ലാസ്റ്റിക്ക് സ്പോണ്സര്‍ ചെയ്യുന്ന 501 പൌണ്ടും മൂന്നാം സമ്മാനമായി ഷോയി ചെറിയാന്‍ സ്പോണ്സര്‍ ചെയ്യുന്ന 251 പൌണ്ടും നാലാം സമ്മാനമായി ബിജു ജോസെഫും സജി അലെക്സും സ്പോണ്സര്‍ ചെയ്യുന്ന 101 പൌണ്ടും നല്‍കുമെന്ന് ഡബ്ല്യൂ എം സി എ പ്രസിഡന്റ് ജോണ്‍ ജേക്കബു സെക്രട്ടറി ജോസ് മത്തായിയും അറിയിച്ചു. ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ തുടയായി 50 പൗണ്ട് നിശ്ചയിച്ചിട്ടുണ്ട്.
ഡബ്ല്യൂഎംസിഎ യ്ക്ക് മികച്ച സംഘാടന പ്രവര്‍ത്തനത്തിന് കഴിഞ്ഞ വര്‍ഷം കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു.
മത്സരങ്ങള്‍ നടക്കുന്ന സ്ഥലം
Nunnery Wood Sports Complex
Spetchley Road
Worcester
WR5 2NL
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല