1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2017

 

സ്വന്തം ലേഖകന്‍: ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള പുതിയ സൗരയൂഥം കണ്ടെത്തിയതായി നാസ. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഭൂമിക്ക് പുറത്ത് കണ്ടെത്തിയ ആ രഹസ്യം സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റിയുള്ള സുപ്രധാനമായ വെളിപ്പെടുത്തലായി മാറുകയാണ്. ട്രാപ്പിസ്റ്റ് 1 എന്നാണ് പുതിയ നക്ഷത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് പുതുതായി കണ്ടെത്തിയ കുഞ്ഞന്‍ നക്ഷത്രവും ഗ്രഹങ്ങളും നിലകൊള്ളുന്നത്.

സൗരയുഥത്തിന് പുറത്തുള്ള ചില സുപ്രധാന വിവരങ്ങള്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ദ്ധരാത്രി ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു. മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ എന്താകും വെളിപ്പെടുത്തുക എന്നത് സംബന്ധിച്ച നാസ ഒരു സൂചനയും നല്‍കിയിരുന്നില്ല. പുതിയ സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ സമുദ്രങ്ങളും ജീവന്റെ സാന്നിധ്യവും ഉണ്ടാകാനുള്ള സാധ്യതയും നാസ ചൂണ്ടിക്കാട്ടി.

ഇതുവരെ കണ്ടെത്തിയതില്‍ പാറക്കെട്ടുകളാലും മറ്റ് സവിശേഷതകളാലും ഭൂമിയോട് ഇത്രയേറെ സാമ്യമുള്ള മറ്റൊരു ഗ്രഹവും കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയും സൂര്യനും ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തോടു ഏറ്റവും അടുത്ത നക്ഷത്രം പ്രോക്‌സിമ സെന്റോറിയില്‍ എച്ച്ഡി 219134 ബി എന്ന ഗ്രഹം കണ്ടെത്തിയിരുന്നു. എച്ച്ഡി 219134 ബി 21 പ്രകാശവര്‍ഷം അകലെയാണ്. പാറക്കെട്ട് നിറഞ്ഞതും കഠിനമായ ചൂടുള്ളതുമായ ഈ ഗ്രഹത്തില്‍ ജീവനു സാധ്യതയില്ലെന്നാണ് നാസയുടെ അനുമാനം. അതിനു ശേഷമുള്ള ഏറ്റവും വലിയ വെളിപ്പെടുത്തലാണ് നാസ ഇന്നലെ നടത്തിയത്.

ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നതിനാല്‍ മാനവരാശിയ്ക്ക് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തല്‍ എന്നാണ് വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.