1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2017

 

സ്വന്തം ലേഖകന്‍: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് തൂങ്ങി മരിച്ച നിലയില്‍, സദാചാര ഗുണ്ടകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. കൊല്ലം അഴീക്കലില്‍ വലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ശേഷം മാനസികമായ തളര്‍ന്ന അവസ്ഥയിലായിരുന്നു അനീഷ് എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

കാരതപള്ളത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ലത ദമ്പതികളുടെ മകനാണ്. കൊല്ലത്ത് സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്തുവരികയായിരുന്നു. സദാചാര ഗുണ്ടാ ആക്രമണത്തിനിരയായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് തിരിച്ചത്തെിയ അനീഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. വീട്ടുകാരോട് പോലും കാര്യമായി സംസാരിച്ചിരുന്നില്ല. സംസാരിക്കാന്‍ വരുന്നവരോട് ഒറ്റക്കിരിക്കാനാണ് ആഗ്രഹമെന്നാണ് പറഞ്ഞിരുന്നതെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ബുധനാഴ്ച വരെ വീട്ടില്‍ അനീഷിനോടൊപ്പം സഹോദരനോ അമ്മയോ കൂട്ടിരിക്കാറുണ്ടായിരുന്നു.

ഫെബ്രുവരി 14ന് കൊല്ലം അഴീക്കല്‍ ബീച്ചിലാണ് അനീഷിനും വനിതാസുഹൃത്തിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം നടന്നത്.  ഒരുസംഘമാളുകള്‍ ഇരുവരെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.കൂട്ടുകാരിയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴായിരുന്നു അനീഷിന് നേരെ സംഘടിതാക്രമണമുണ്ടായത്. ഇരുവരെയും പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.