1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2017

 

സ്വന്തം ലേഖകന്‍: ആര്‍ത്തിപിടിച്ച ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദികള്‍, കപട വിശ്വാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍പാപ്പ. ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരനാണെന്നു പറഞ്ഞ മാര്‍പാപ്പ അവര്‍ നയിക്കുന്നത് വൃത്തികെട്ട വ്യാപാരമാണെന്ന് ഓര്‍മ്മിപ്പിച്ചു. വിശ്വാസികളില്‍ ചിലര്‍ അത്തരക്കാരായിരിക്കുന്നു. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നമാണ്. അത് ഖേദകരമാണ്. പറഞ്ഞു.

പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വിശ്വാസികള്‍ക്കിടയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പോപ്പിന്റെ പരാമര്‍ശങ്ങളെന്ന് വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ടു ചെയ്യുന്നു.താന്‍ ഒരു ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസ സംഹിതയുമായി ചേര്‍ന്ന് പോകാറുണ്ട്, പക്ഷെ ഒരു നല്ല ക്രിസ്ത്യാനിയല്ല, ജീവനക്കാര്‍ക്ക് ശരിയായ കൂലി കൊടുക്കാറില്ല, അവരെ ചൂഷണം ചെയ്യുന്നു, വൃത്തികെട്ട ബിസിനസ്സ് ചെയ്യുന്നു മറ്റുള്ളവരുടെ പണം കവരുന്നു എന്നൊക്കെ വിശ്വാസികള്‍ നിരന്തരം പറയും.

ഓരോ ദിവസവും എത്രയോ തവണ ഇത്തരം വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇവര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. അത് യഥാര്‍ത്ഥ വിശ്വാസിക്ക് ചേര്‍ന്നതല്ല. നിരീശ്വരവാദികളുമായി താരമത്യം ചെയ്തുള്ള പോപ്പിന്റെ പരാമര്‍ശങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. നിരീശ്വരവാദികളും സ്വര്‍ഗത്തില്‍ ലെത്തുമെന്നായിരുന്നു മാര്‍പ്പാപ്പയായി ചുമതലയേറ്റതിന് പിന്നാലെ പോപ്പ് ഫ്രാന്‍സിസ് നടത്തിയ പരാമര്‍ശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.