സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച സംഭവത്തില്‍ വലിച്ചിഴക്കപ്പെട്ടത് ദിലീപിന് കടുത്ത വേദനയുണ്ടാക്കിയതായി ലാല്‍, ദിലീപിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയവരെ തനിക്കറിയാമെന്ന് ഗണേഷ് കുമാര്‍. സമൂഹ മാധ്യമങ്ങളില്‍ അകാരണമായി ആക്രമിക്കപ്പെട്ടത് നടന് ദിലീപിന് കടുത്ത മാനസിക സംഘര്‍ഷമുണ്ടാക്കിയെന്ന് നടനും സംവിധായകനുമായ ലാല്‍ വ്യക്തമാക്കി. ദിലീപിനെ ചോദ്യം ചെയ്തില്ലെന്ന് പോലീസ് അറിയിച്ചിട്ടും ദിലീപിനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാമെന്ന് ചിലര്‍ പ്രചരിപ്പിച്ചു.
ഇത്തരം വാര്‍ത്തകള്‍ ദിലീപിനെ വേദനിപ്പിച്ചു. താന്‍ ദിലീപിനെ വിളിച്ചു സംസാരിച്ചിരുന്നു. വേറൊരു ലോകത്താണ് ദിലീപ് ഉണ്ടായിരുന്നത്. കടുത്ത രോക്ഷവും എല്ലാം നശിപ്പിക്കാനുള്ള വേദനയുമാണ് ദിലീപ് അനുഭവിച്ചതെന്നും ലാല്‍ പറഞ്ഞു. പ്രതിയെ പിടികൂടുന്നത് വരെ ദിലീപ് അനുഭവിച്ച വേദന അതിലൂടെ കടന്ന് പോയവര്‍ക്ക് മാത്രമേ അറിയൂവെന്നും ലാല്‍ പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ആലുവയിലുള്ള ഒരു നടനെ ചോദ്യം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് നടന് ദിലീപിന്റെ പേര് പ്രചരിച്ചത്. എന്നാല്‍ താനടക്കം ആലുവയിലുള്ള ഒരു നടനെയും പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും തനിക്ക് പ്രതികളുമായി ഒരു ബന്ധവുമില്ലെന്നും ദിലീപ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല