സ്വന്തം ലേഖകന്‍: ‘തിരുമ്പി വന്തിട്ടെ ന്ന് ശൊല്ല്!’ നോക്കിയ 3310 വീണ്ടുമെത്തുന്നു, നാലു നിറങ്ങളില്‍ മുഖം മിനുക്കി. ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ രാജാവായിരുന്ന നോക്കിയ 3310 പതിനേഴു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വിപണി പിടിക്കാന്‍ എത്തുകയാണ്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നോക്കിയ തങ്ങളുടെ എക്കാലത്തേയും ജനപ്രിയ മോഡലിന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചത്. 49 യൂറോയാണ് ആഗോള മാര്‍ക്കറ്റില്‍ 3310 ന് വിലയിട്ടിരിക്കുന്നത്. നാലു കളര്‍ വേരിയന്റില്‍ നോക്കിയ 3310 ലഭ്യമാകും.
ഡ്യുവല്‍ സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. ഫിസിക്കല്‍ കീബോര്‍ഡ് തന്നെയാണ് നല്‍കിയതെങ്കിലും ഡിസ്പ്ലേ കളറാക്കിയിട്ടുണ്ട്. 2 എംപി കാമറയും മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉള്‍പ്പെടുത്തി. തുടര്‍ച്ചയായി 22 മണിക്കൂര്‍ സംസാരിക്കാനും സാധിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിഎസ്എം മൊബൈല്‍ ഫോണായ നോക്കിയ 3310 ഔദ്യോഗികമായി പുറത്തിറക്കിയത് 2000 ത്തിലാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളിലൊന്നാണ് നോക്കിയ 3310. പുറത്തുവന്ന കണക്കുകള്‍ പ്രകാരം 12.6 കോടി നോക്കിയ 3310 ഫോണുകള്‍ വിറ്റുപോയിട്ടുണ്ട്.
ഫെബ്രുവരി 26 നു ശേഷം ഈ ഹാന്‍ഡ്സെറ്റ് വിതിരണത്തിനു എത്തുമെന്നാണ് കരുതുന്നത്. ചുവപ്പ്, മഞ്ഞ, പച്ച എന്നീ മൂന്നു കളര്‍ വേരിയന്റിലാണ് ആദ്യ ഘട്ടത്തില്‍ 3310 പുറത്തിറങ്ങുക. ഞായറാഴ്ച നടക്കുന്ന നോക്കിയ ഇവന്റെ് ഫെയ്സ്ബുക്കിലും യുട്യൂബിലും ലൈവ് ചെയ്യുന്നുണ്ട്. 3500 രൂപക്കാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുകയെന്നാണ് സൂചന. ഒപ്പം ഒരു മാസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫും നോക്കിയ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ പ്രിയ മോഡലിന്റെ രണ്ടാം വരവ് സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല