1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2017

 

തോമസുകുട്ടി ഫ്രാന്‍സീസ് (ലിവര്‍പൂള്‍): അര്‍പ്പണ മനോഭാവും, സാമൂഹ്യ പ്രതിബദ്ധതയും നിറഞ്ഞ നേതൃത്വപാടവം.. അതിലൂടെ കൈവരിക്കുന്ന തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍. ഇതാണ് കടന്നുപോയ പതിമൂന്ന് വര്‍ഷക്കാലമായിട്ട് ലിംക ലിവര്‍പൂള്‍ മലയാളി സമൂഹത്തിന് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. അസൂയാര്‍ഹമായ വളര്‍ച്ചയുടെ പന്ഥാവിലൂടെ ലിംക ജൈത്രയാത്ര തുടരുമ്പോഴും കൂടുതല്‍ ഉണര്‍വ്വോടെ പുതിയ പ്രവര്‍ത്തനങള്‍ക്കായി ഇതാ നവനേതൃത്വം കര്‍മ്മനിരതരായി രംഗത്തെത്തിക്കഴിഞ്ഞു.

ലിംകയില്‍ അംഗത്വം സ്വീകരിച്ച നാള്‍മുതല്‍ സജീവ പ്രവര്‍ത്തകനായും അതോടൊപ്പംതന്നെ നല്ലൊരു സംഘാടകനുമൊക്കെയായി ഒരു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശ്രീ മനോജ് വടക്കേടത്താണ് ലിംകയുടെ പുതിയ അമരക്കാരന്‍. ശ്രീ മനോജ് വടക്കേടത്ത് ചെയര്‍പേഴ്‌സണായുള്ള ലിംകയുടെ പുതിയ ഭരണസമതി 2017 ല്‍ കൂടുതല്‍ തിളക്കമാര്‍ന്ന ഒരുപിടി കര്‍മ്മപരിപാടികള്‍ ലിവര്‍പൂളിലെ
മലയാളികള്‍ക്ക് സമ്മാനിക്കാനൊരുങുന്നു.

അതിനായി ലിംകയുടെ പുതിയ ഭരണസാരഥികളായി മനോജിനോടൊപ്പം കടന്നുവന്നിരിക്കുന്നത് ശ്രീ ഫിലിപ്പ് കുഴിപ്പറമ്പില്‍ സെക്രട്ടറി , തോമസ് ഫിലിപ്പ് ട്രഷറര്‍ , ബിനു മൈലപ്ര, വൈസ് ചെയര്‍ , ശ്രീമതി ബിന്ദു റെജി ജോ: സെക്രട്ടറി , സ്റ്റെസണ്‍ മുപ്രാപ്പള്ളില്‍ ജോ: ട്രഷറര്‍ , ശ്രീ
തോമസ് ജോണ്‍ വാരികാട് ലെയ്‌സണ്‍ ഓഫീസര്‍, ശ്രീ ബിജു പീറ്റര്‍ ലിംക പി. ആര്‍ .ഒ, നോബിള്‍ ജോസ് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ , ശ്രീമതി  ഷൈബി സിറിയക് യൂത്ത് കോര്‍ഡിനേറ്റര്‍, ബിജുമോന്‍ മത്യു & ജോബി ജോസഫ് എന്നിവര്‍ എക്‌സ് ഒഫീഷ്യസ്, ശ്രീ സണ്ണി ജേക്കബ് ഓഡിറ്റര്‍
എന്നിവരാണ്.

സുഗമമായ പ്രവര്‍ത്തനങള്‍ക്ക് കരുത്തുപകരാന്‍ ഇവര്‍ക്കൊപ്പം ഇരുപതില്‍ പരം എക്‌സികുട്ടീവ് മെമ്പേഴ്‌സും തെരഞ്ഞെടുക്കപ്പെട്ടു. യുക്മയുടെ പ്രതിനിധികളായി ശ്രീ തമ്പി ജോസ്, ശ്രീ ബിജു പീറ്റര്‍ , ശ്രീ മനോജ് വടക്കേടത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്രീ തമ്പി ജോസ് യുക്മയുടെ ദേശീയ നിര്‍വാഹക സമിതി അഗം കൂടിയാണ് . ശ്രീ മനോജ് വടക്കേടത്ത് ലിംകയുടെ കഴിഞ്ഞ കാലങളില്‍ വൈസ്‌ചെയറായും, സെക്രട്ടറിയായുമൊക്കെ തന്റെ സംഘാടകപാടവം തെളിയിച്ചിട്ടുള്ള
നല്ലൊരു നേതൃത്വകനാണ്.

ലിവര്‍പൂള്‍ കാര്‍മല്‍ മാര്‍ത്തോമാ ഇടവയുടെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുള്ള ആറന്‍മുള സ്വദേശിയായ ശ്രീ മനോജ് നല്ലൊരു നടനും ലിവര്‍പൂളിലെ അറിയപ്പെടുന്ന ഒരുകലാകാരനും കൂടിയാണ് . സെക്രട്ടറിയായി തെരഞ്ഞെടുക്ക പ്പെട്ട ശ്രീ ഫിലിപ്പ് കുഴിപ്പറമ്പില്‍ ലിംകയുടെ വൈസ്‌ചെയറായിരുന്നുകൊണ്ട് നല്ലൊരു നേതൃത്വപാടവം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ്.

ഭാര്യ ജാന്‍സി ഫിലിപ്പ് ലിംക മലയാളം ക്ലാസ്സുകളിലെ അദ്ധ്യാപികയും കോര്‍ഡിനേറ്റര്‍മാരിലൊരാളുമാണ്. ചുരുങ്ങിയ കാലയളവുകൊണ്ട് തന്റെ സജീവമായ സാന്നിദ്ധ്യവും അതിനോടൊപ്പം തന്നെ തന്നില്‍ നിഷിപ്തമായിട്ടുള്ള കടമകള്‍ കാര്യക്ഷമതയോടെ നിര്‍വഹിച്ചിട്ടുള്ള ഒരു നല്ല ഭരണ സാരഥിയാണ് തോമസ് ഫിലിപ്പ്. കടന്ന് പോയ പ്രവര്‍ത്തന വര്‍ഷത്തിലെ ട്രഷറര്‍ ആയിരുന്ന തോമസ് ഫിലിപ്പിനെ ട്രഷറര്‍ ആയി വീണ്ടും ലിംക യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുക്ക
യായിരുന്നു.

ലിവര്‍പൂള്‍ മേഴ്‌സീ റെയില്‍വേയിലെ ഉദ്യോഗസ്ഥനായ തോമസ് ഫിലിപ്പ് കുട്ടനാട്ടിലെ പച്ച സ്വദേശിയാണ്. ഈ കഴിഞ്ഞ ഫെബ്രുവരി 18ന് ബ്രോഡ്ഗ്രീന്‍ സ്‌കൂളില്‍ വച്ചു നടത്തപ്പെട്ട ലിംകയുടെ വാര്‍ഷിക പൊതുയോത്തിന് ചെയര്‍ പേഴ്‌സണ്‍ ബിജുമോന്‍ മാത്യു അദ്ധ്യക്ഷതവഹിച്ചു. . സെക്രട്ടറി ജോബി ജോസഫ് ലിംകയുടെ 2016 പ്രവര്‍ത്തന വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും തുടര്‍ന്ന് ട്രഷറര്‍ തോമസ് ഫിലിപ്പ് വാര്‍ഷിക കണക്കുകളും അവതരിപ്പിക്കുകയുണ്ടായി.

ചെയര്‍ പേഴ്‌സണ്‍ ബിജു മോന്റെ നന്ദി പ്രമേയത്തിനു ശേഷം ശ്രീ തമ്പി ജോസ് മുന്‍ ഭരണസമിതി അഗംങളുടെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കുകയുണ്ടായി. സ്‌നേഹ വിരുന്നിനുശേഷം നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ & ദേശീയ ഭാരവാഹികളെ ലിംക അനുമോദിക്കുകയുണ്ടായി. ലിംകയുടെ ഈ വര്‍
ഷത്തെ പ്രധാന പരിപാടികളുടെ തീയതികള്‍ മുന്‍കൂട്ടി നശ്ചയിച്ചുകഴിഞ്ഞു. ഏപ്രില്‍ 29ന് ശനി ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, സെപ്തംബര്‍ 16 ശനി വിപുലമായ ഓണാഘോഷം, ഒക്ടോബര്‍ 28 ശനി ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ്, നവംബര്‍ 18 ശനി അവാര്‍ഡ് നൈറ്റ്.

ഇവക്കു പുറമെ എല്ലാ വാരാന്ത്യത്തിലും ലിംക മലയാളം ക്ലാസ്സ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായിട്ടുള്ള ബാഡ്മിന്റണ്‍, കരാട്ടെ പരിശീലന കളരികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ കൂടുതല്‍ ഉണര്‍വ്വോടെ, കരുത്തോടെ ഒരേ കാഴ്ചപ്പാടില്‍ ഒരു കുടുംബമായി ലിംക അവളുടെ 14 മത്തെ വയസ്സിലേക്ക് പാദമൂന്നുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.