സ്വന്തം ലേഖകന്‍: പട്ടിണി മാറ്റാന്‍ എതിരാളികളുടെ മാംസം കഴിക്കാന്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരീശീലകരുടെ നിര്‍ദ്ദേശം, ഭീകര നിര്‍ദേശങ്ങളുള്ള ക്യാമ്പ് മാനുവല്‍ പുറത്ത്. ‘ജിഹാദ്’ സമയത്ത് കഴിക്കാന്‍ ആഹാരം ലഭിക്കുന്നില്ലെങ്കില്‍ മുസ്ലീം മതവിശ്വാസി അല്ലാത്തവരുടെയും ശത്രുക്കളുടെയും ശരീര ഭാഗങ്ങള്‍ കഴിക്കാന്‍ ഭീകര തലവന്മാര്‍ പരിശീലന ക്യാംപില്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐഎസിന്റെ ഒരു പരിശീലന ക്യാംപില്‍ നിന്നും കണ്ടെടുത്ത മാനുവലിലാണ് ഭീകര നിര്‍ദേശങ്ങളുള്ളതെന്ന് ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മകന്റെ ശരീരഭാഗങ്ങള്‍ കഴിക്കാന്‍ മാതാവിനെ ഭീകരര്‍ നിര്‍ബന്ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്. ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളാണ് ഭക്ഷിക്കേണ്ടതെന്നും മാനുവലില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയന്‍ പട്ടണമായ അല്‍ബാബിന്റെ പട്ടണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ഐഎസ് സമ്മതിച്ചതിനു പിന്നാലെയാണ് മാനുവല്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഭക്ഷണത്തിനും ആയുധങ്ങള്‍ക്കും കടുത്ത ക്ഷാമം നേരിടുന്ന ഭീകരരുടെ കാര്യം പരുങ്ങുലിലാണെന്നാണ് സഖ്യ കക്ഷികള്‍ നല്‍കുന്ന സൂചന. അതേസമയം അല്‍ബാബിനു സമീപം തുര്‍ക്കിയുടെ പിന്തുണയുള്ള വിമതര്‍ക്കു നേരെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 42 പേര്‍ കൊല്ലപ്പെട്ടു. സുസിയാന്‍ ഗ്രാമത്തിലെ വിമതരുടെ കമാന്‍ഡ് സെന്ററിനു പുറത്തു സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
മരിച്ചവരില്‍ ഏറെയും വിമത പോരാളികളാണ്. ഐഎസില്‍ നിന്നു പട്ടണം പടിച്ചെടുത്ത് മണിക്കൂറുകള്‍ക്കകമാണ് ഈ തിരിച്ചടി. സിറിയ, തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള അല്‍ബാബ് അലെപ്പോ പ്രവിശ്യയിലെ ഐഎസിന്റെ ശക്തി കേന്ദ്രമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണു സിറിയയിലേക്കു തുര്‍ക്കി സൈന്യത്തെ അയച്ചത്. സിറിയയില്‍ ഇദ്‌ലിബ് പ്രവിശ്യയിലെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണങ്ങളും ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല