തങ്കച്ചന്‍ എബ്രഹാം (യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി): യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ചരിത്രത്തിലാദ്യമായി അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികളായ 30 അംഗങ്ങള്‍ പങ്കെടുത്ത് കൊണ്ട് നടന്ന തിരഞ്ഞെടുപ്പില്‍ ഐകകണ്ഡ്യേന തിരഞ്ഞെടുക്കപ്പെട്ട യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ഭരണ സമിതിയുടെ പ്രഥമ നിര്‍വ്വാഹക സമിതി യോഗം ശനിയാഴ്ച (4/3/17) സാല്‍ഫോഡില്‍ വച്ച് നടക്കും. റീജിയന്‍ പ്രസിഡന്റ് ശ്രീ. ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം രാവിലെ 11 മണിക്ക് ആരംഭിക്കും. യുക്മ നാഷണല്‍ ട്രഷറര്‍ ശ്രീ. അലക്‌സ് വര്‍ഗ്ഗീസ്, നാഷണല്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി, ദേശീയ നിര്‍വ്വാഹക സമിതിയംഗം ശ്രീ. തമ്പി ജോസ് തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. യോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തെ പരിപാടികളെക്കുറിച്ചും, റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. യോഗത്തിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കമ്മിറ്റിയംഗങ്ങളും എത്തിച്ചേരുമെന്ന് അറിയിച്ചതായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല