സ്വന്തം ലേഖകന്‍: ജയിലില്‍ എസിയും കിടക്കയും ചൂടുവെള്ളവുമില്ലാതെ ശശികല, പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയെന്ന ആരോപണം ജയില്‍ അധികൃതര്‍ തള്ളി/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജയില്‍ അധികൃതര്‍ ജയില്‍ മാറാനുള്ള നീക്കം ശശികല നടത്തുന്നതായുള്ള വാര്‍ത്തകളും തള്ളിക്കളഞ്ഞു.
അഡ്വക്കറ് എം.പി രാജവേലായുധന്‍ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയില്‍ മാറാനുള്ള അപേക്ഷ ശശികല സമര്‍പ്പിച്ചിട്ടില്ലെന്നും ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ടെലിവിഷന്‍ മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയില്‍ മുറിയില്‍ ഉള്ള പ്രത്യേക സൗകര്യം. കിടക്ക, ഫാന്‍, എയര്‍ കണ്ടീഷണര്‍, വാട്ടര്‍ ഹീറ്റര്‍, പ്രത്യേക ശുചിമുറി എന്നിവ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയില്‍ അധികാരികള്‍ അറിയിച്ചു.
ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്. തമിഴ്‌നാട്ടിലേക്ക് മാറ്റാനായുള്ള ഒരു അപേക്ഷയു നിലവില്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശികലയും ഇളവരശിയും പാര്‍പ്പിച്ചിരിക്കുന്ന മുറിയില്‍ ടെലിവിഷന്‍ മാത്രമാണുള്ളത്. എയര്‍ കണ്ടീഷണര്‍, ഫാന്‍, വാട്ടര്‍ ഹീറ്റര്‍, കിടക്ക ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യവും ശശികലയ്ക്ക് ലഭിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ജയില്‍ അധികൃതര്‍ വിശദീകരണവുമായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല