സ്വന്തം ലേഖകന്‍: മലമുകളില്‍ ഏഴുതവണ അപരിതരുമായി ലൈംഗികമായി ബന്ധപ്പെട്ടാന്‍ നിങ്ങളുടെ ഭാഗ്യരേഖ തെളിയും, ഇന്തോനേഷ്യയിലെ വിചിത്രമായ ആചാരം. സൗഭാഗ്യ ലബ്ധിക്കുവേണ്ടിയുള്ള ഈ വിചിത്രമായ ആചാരത്തിന് ഇന്തോനേഷ്യയില്‍ വന്‍ പ്രചാരമാണുള്ളത്.
ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്. ജാവനീസ് കലണ്ടര്‍ പ്രകാരം ഓരോ 35 ദിവസം കൂടുമ്പോള്‍ ഈ ആചാരം നടക്കും. പ്രായഭേദമന്യേ നിരവധി ആളുകളാണ് ഈ ആചാരത്തില്‍ പങ്കുചേരുന്നതിനായി എത്തുന്നത്. ഒരു ദിവസം എണ്ണായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് എകദേശ കണക്ക്.
എത്രയോ വര്‍ഷമായി നടക്കുന്ന ആചാരമാണിതെന്നും ഫലം ഉറപ്പാണെന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മലകയറി എത്തുന്നവര്‍ ആദ്യം ഇവിടെയുള്ള ഒരു കുളത്തില്‍ കുളിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിനു ശേഷം ഇവിടെയുള്ള ഒരു ഖബറിടത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. ഈ ഖബറിടവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ഒരു ആചാരം തന്നെ ഉടലെടുത്തത്. പതിനാറാം നൂറ്റാണ്ടിലാണ് ആ സംഭവം നടക്കുന്നത്.
അന്ന് ഇന്തോനേഷ്യയിലെ യുവരാജാവായിരുന്ന പൊങ്കോരന്‍ സാമദ്രോ, റാണിയായിരുന്ന ഓന്ദ്രോബുലാനുമായി ഒളിച്ചോടി. ഈ മലമുകളിലായിരുന്നു ഇരുവരും എത്തിയത്. പിന്നീട് ഇരുവരേയും സൈന്യം കൊലപ്പെടുത്തി. ലൈംഗീക ബന്ധത്തിലേര്പ്പെടുമ്പോഴായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്. ഇവരെ സൈന്യം മലമുകളില്‍ തന്നെ ഖബറടക്കുകയും ചെയ്തു. ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നതും അപരിചിതര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും പിന്നീട് ആചാരമായി മാറുകയായിരുന്നു.
അതേസമയം, പരസ്പരം പരിചയമുള്ളവര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തിന് ഇവിടെ വിലക്കുണ്ട്. കുത്തനെയുള്ള മലകയറി വേണം ഇവര്‍ക്ക് മുകളിലെത്താന്‍. ഇവിടെ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണം ലഭ്യമാണ്. ഇവര്‍ക്ക് വേണ്ടി വാടകമുറികളും സജ്ജമാണ്. വാടക മുറികളില്‍ താല്പര്യമില്ലാത്തവര്ക്ക് കുന്നുകളും മരച്ചുവടുകളും ഉപയോഗിക്കാം. ആരും ആര്‍ക്കും ശല്യമാകുകയുമില്ല. രാത്രിയില്‍ ഇവിടെ വൈദ്യുതിയുമുണ്ടാകില്ല. ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തമ്മില്‍ പരസ്പരം പണമോ, സ്വര്‍ണ്ണമോ നല്‍കരുതെന്നും ഇവിടെ നിഷ്പക്ഷിക്കുന്നു.
പുരുഷന്മാരേയും സ്ത്രീകളേയും പരസ്പരം കണ്ടെത്താന്‍ സാധിക്കാത്തവരെ സഹായിക്കാന്‍ ‘ചില സഹായികളും’ ഇവിടെയുണ്ട്. ഇവര്‍ക്ക് പ്രത്യേകം ഫീസ് നല്‍കണം. ഒരു വര്‍ഷം പത്ത് തവണയെങ്കിലും ഈ ആചാരം നടക്കും. അപരിചിതരുമായുള്ള ലൈംഗീക ബന്ധം തുടര്‍ച്ചയായി ഏഴ് തവണ നടത്തിയെങ്കില്‍ മാത്രമേ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നാണ് വിശ്വാസം. ഈ വിശ്വാസം ആരും തെറ്റിക്കാറില്ലെന്നും ‘സഹായികള്‍’ പറയുന്നു.
ലോക ജനസംഖ്യയില്‍ നാലാം സ്ഥാനവും മുസ്ലിം ജനസംഖ്യയില്‍ ഒന്നാം സ്ഥാനവുമുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ സദാചാരം സംബന്ധിച്ച കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും മലമുകളിലെ ഈ ആചാരത്തിനു നേരെ അധികൃതര്‍ കണ്ണടക്കുകയാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല