സ്വന്തം ലേഖകന്‍: മക്ഡോണള്‍സിന്റെ ഫ്രെഞ്ച് ഫൈസില്‍ നിന്ന് ഗര്‍ഭിണിക്ക് കിട്ടിയത് ചത്ത പല്ലി! അന്താരാഷ്ട്ര ഭക്ഷ്യശൃംഖലയായ മക്ഡോണള്‍സിന്റെ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. കൊല്‍ക്കത്തയിലെ ഇഎം ബൈപാസിലുള്ള ഔട്ട്ലെറ്റില് ചൊവ്വാഴ്!ചയാണ് സംഭവം. മകളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക മിത്ര എന്ന യുവതിക്കാണ് ഫ്രഞ്ച് ഫൈസില്നിന്ന് വെന്ത പല്ലിയെ കിട്ടിയത്.
ഔട്ട്ലെറ്റ് മാനേജരെ സംഭവം അറിയിച്ചെങ്കിലും കാര്യമായ നടപടിയൊന്നുമെടുത്തില്ലെന്ന് പ്രിയങ്ക പറയുന്നു. പല്ലിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയശേഷം പ്രിയങ്ക ഫൂല്‍ബഗാന്‍ പോലീസ് സ്റ്റേഷനിലെത്തി ഔട്ട്ലെറ്റിനെതിരെ പരാതി നല്കി. തന്റെ കുഞ്ഞിന്റെയും മകള്‍ രാജ്!നന്ദിനിയുടെയും ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്ന് ഗര്‍ഭിണിയായ പ്രിയങ്ക പറഞ്ഞു. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് സഞ്ജയ് മിത്ര പറഞ്ഞു. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും കുടുംബത്തിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയത് ഗൗരവമായെടുക്കുമെന്നും ഇതിനെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്നും മക്ഡോണള്‍സ് പ്രതിനിധി രാജാമണി പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പല്ലിയെ കണ്ട് ഞെട്ടിയ പ്രിയങ്ക മോയിത്രയും മകളും പല്ലിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി ഫൂല്‍ബഗാന്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ആരോപണം നിഷേധിക്കാതെ അക്കാര്യത്തില്‍ പേടിക്കാന്‍ മാത്രം ഒന്നുമില്ലെന്ന് ഔട്ട്ലെറ്റ് ജീവനക്കാര്‍ പറഞ്ഞതായും ഇരുവരും ആരോപിക്കുന്നു. ഈ ഔട്ട്ലെറ്റിലെ ഭക്ഷണത്തെക്കുറിച്ച് മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല