സ്വന്തം ലേഖകന്‍: ‘സൈന്യം തന്നെ വേട്ടയാടുന്നു’, സൈന്യത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശമുയര്‍ത്തി ബി.എസ്.എഫ് ജവാന് തേജ് ബഹാദൂര്‍ വീണ്ടും. സൈന്യം തന്നെ മാനസികമായി വേട്ടയാടുകയാണെന്ന് ബഹാദൂര്‍ ഫെയ്സ്ബുക്ക് വീഡിയോയില്‍ ആരോപിച്ചു. ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് പരാതി ഉന്നയിച്ച് ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ വിവാദ നായകനായതിനു ശേഷം തേജ് ബഹാദൂര്‍ ഇതാദ്യമായാണ് രംഗത്തുവരുന്നത്.
സ്വരാജ് സമാചാര്‍ എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് തേജ് ബഹാദൂര്‍ ആരോപിച്ചു. തനിക്ക് പാകിസ്താന് ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ഈ നടപടി. മോശം ഭക്ഷണം സംബന്ധിച്ച തന്റെ പരാതി സത്യമാണെന്നും ബഹാദൂര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ വീഡിയോയിലുള്ളത് തേജ് തന്നെയാണെന്ന് ബി.എസ്.എഫ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നാം വാരം ഭാര്യ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാകാം സൈനികന് ദൃശ്യങ്ങളെടുത്തത്. തേജിന് ചില പാകിസ്താന് സ്വദേശികള്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളായിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ സൈനികനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല